ഇന്നുമുതൽ കനത്തമഴയ്ക്കു സാധ്യത; അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 17, 2019

ഇന്നുമുതൽ കനത്തമഴയ്ക്കു സാധ്യത; അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തിനു സമീപത്തായി 48 മണിക്കൂറിനകം ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ദിവസം 20 സെന്റീമീറ്ററിൽ കൂടുതലുള്ള അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ മഴക്കാലത്ത് ആദ്യമായാണ് സംസ്ഥാനത്ത് റെഡ്അലർട്ട് പ്രഖ്യാപിക്കുന്നത്. മറ്റു ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പല ജില്ലകളിലും ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി അതിതീവ്ര മഴ പെയ്യുന്നത് വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവയിലേക്കു നയിക്കുമെന്നതിനാൽ സർക്കാർ സംവിധാനങ്ങളും ജനങ്ങളും ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. താലൂക്ക്തലത്തിൽ കൺട്രോൾ റൂം തുറക്കും. മുന്നറിയിപ്പ് പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയസാധ്യതയുള്ളതും കഴിഞ്ഞ പ്രളയത്തിൽ മുങ്ങിപ്പോയതുമായ പ്രദേശങ്ങളിലുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണം. മീൻപിടിത്തത്തിനു വിലക്ക് വ്യാഴാഴ്ച വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിക്കാൻ കടലിൽ പോകരുത്. കടൽ പ്രക്ഷുബ്ധം വ്യാഴാഴ്ചവരെ മൂന്നുമുതൽ മൂന്നര മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയരുമെന്ന് ഇൻകോയിസ് മുന്നറിയിപ്പ് നൽകി. റെഡ് അലർട്ട് (അതിതീവ്ര മഴ) വ്യാഴം- ഇടുക്കി, മലപ്പുറം, വെള്ളി- പത്തനംതിട്ട, കോട്ടയം, ഇടുക്കി ശനി- ഇടുക്കി, എറണാകുളം ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) വ്യാഴം- എറണാകുളം, കോഴിക്കോട്, കണ്ണൂർ വെള്ളി- എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ശനിയാഴ്ച- പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, വയനാട് ഞായർ- പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി യെല്ലോ അലർട്ട് (ശക്തമായ മഴ) വ്യാഴം- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് വെള്ളി- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, കാസർകോട് ശനി- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഞായർ- തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ Content Highlights:chance for heavy rain; red alert in five districts


from mathrubhumi.latestnews.rssfeed https://ift.tt/2XPFCbw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages