'പ്രതിക്കൊപ്പം കേരള പോലീസിന്റെ ടിക്ക് ടോക്ക് വീഡിയോ'; വൈറലായി വീഡിയോയ്ക്ക് പിന്നിലെ സത്യം ഇത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 2, 2019

'പ്രതിക്കൊപ്പം കേരള പോലീസിന്റെ ടിക്ക് ടോക്ക് വീഡിയോ'; വൈറലായി വീഡിയോയ്ക്ക് പിന്നിലെ സത്യം ഇത്

പ്രതിക്കൊപ്പം കേരള പോലീസിന്റെ ടിക്ക് ടോക്ക് വീഡിയോ എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ വീഡിയോ കണ്ട് പോലീസിനെ വിമര്‍ശിച്ചും പിന്തുണച്ചും പലരും രംഗത്തെത്തി. സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയരവെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരിക്കുകയാണ്.

ഇത് പൊലീസ് തന്നെ തയാറാക്കിയ വീഡിയോ ആണെന്ന ധാരണയിലാണ് സംവാദങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. വീഡിയോയില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥരും പോലീസ് ജീപ്പും വ്യാജമാണ്. സിനിമ സെറ്റില്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ ടിക്ക് ടോക്ക് വീഡിയോ.

സാജന്‍ നായര്‍ എന്ന നടനാണ് ദിവസങ്ങള്‍ക്കു മുമ്പ് വീഡിയോ ടിക്ടോക്കില്‍ ഷെയര്‍ ചെയ്തത്. 'കള്ളനും പൊലീസും ചേര്‍ന്നുള്ള ടിക്ടോക്ക് വിഡിയോ' എന്ന ടാഗ് ലൈനില്‍ ആരോ ഇത് ഷെയര്‍ ചെയ്തതോടെ സംഗതി വൈറലായി. വിഡിയോ കണ്ട് തെറ്റിദ്ധരിച്ചത് സാധാരണക്കാര്‍ മാത്രമല്ല. പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും വീഡിയോ കണ്ട് തെറ്റിദ്ധരിച്ചു.



from mangalam.com https://ift.tt/2LzVfMT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages