തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും പരിഹസിച്ചും വമര്‍ശിച്ചും രാഷ്ട്രീയി നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍ രംഗത്ത്. 'സഖാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വ വാര്‍ഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്; എസ്എഫ്‌ഐയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചെയ്യാവുന്നതൊക്കെ ചെയ്തു എന്ന കൃതാര്‍ത്ഥതയോടെ. അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കുത്തിയറക്കിയ പഹയനെ പിടിച്ചിട്ടില്ല. അര്‍ജുനെ കുത്തിയവനും മുങ്ങി. രണ്ടുപേര്‍ക്കുമെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ, ഈ വര്‍ഷമല്ലെങ്കില്‍ അടുത്ത വര്‍ഷം, അതുമല്ലെങ്കില്‍ അതിനടുത്ത വര്‍ഷം അവരെയും പിടികൂടും. ഇനി ബൂര്‍ഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും.'- ജയശങ്കര്‍ പരിഹസിച്ചു.
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
വര്‍ഗീയത തുലയട്ടെ !
വിപ്ലവം ജയിക്കട്ടെ
സഖാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വ വാര്‍ഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്; എസ്എഫ്‌ഐയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചെയ്യാവുന്നതൊക്കെ ചെയ്തു എന്ന കൃതാര്‍ത്ഥതയോടെ.
അഭിമന്യുവിന്റെ കുടുംബസഹായ ഫണ്ടില്‍ 3കോടി 10ലക്ഷം രൂപ പിരിഞ്ഞു. അതിന്റെ ചെറിയൊരു ഭാഗം കൊണ്ട് വട്ടവടയില്‍ 10സെന്റ് സ്ഥലം വാങ്ങി വീടു പണിയിച്ചു കൊടുത്തു, സഹോദരിയുടെ കല്യാണം നടത്തി, സഹോദരന് ജോലി കൊടുത്തു, മാതാപിതാക്കള്‍ക്കളുടെ പേരില്‍ 25 ലക്ഷം നിക്ഷേപിച്ചു. ബാക്കി വരുന്ന രണ്ടരക്കോടി ഉപയോഗിച്ച് ഗംഭീര സ്മാരകം പണിയാന്‍ പോകുന്നു.
നമ്മുടെ പോലീസ് ശുഷ്‌കാന്തിയോടെ കേസ് അന്വേഷണം പൂര്‍ത്തീകരിച്ചു. 16 പ്രതികള്‍ക്കെതിരെ കുറ്റപത്രം കൊടുത്തു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. വിചാരണ ഉടന്‍ ആരംഭിക്കും.
അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കുത്തിയറക്കിയ പഹയനെ പിടിച്ചിട്ടില്ല. അര്‍ജുനെ കുത്തിയവനും മുങ്ങി. രണ്ടുപേര്‍ക്കുമെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ, ഈ വര്‍ഷമല്ലെങ്കില്‍ അടുത്ത വര്‍ഷം, അതുമല്ലെങ്കില്‍ അതിനടുത്ത വര്‍ഷം അവരെയും പിടികൂടും. ഇനി ബൂര്‍ഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും.
വര്‍ഗീയതയെ നമ്മള്‍ മേലാലും ചെറുക്കും, എതിര്‍ത്തു തോല്പിക്കും. കഴിവതും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരു പറയാതെ വിമര്‍ശിക്കാന്‍ എല്ലാ സഖാക്കളും പ്രത്യേകം ശ്രദ്ധിക്കും.
രക്തസാക്ഷി മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ
from mangalam.com https://ift.tt/2YpRmOs
via IFTTT
No comments:
Post a Comment