മുംബൈ: ഇന്ത്യന്‍ ടീമിലെ ചേരിപ്പോര് അതിന്റെ പാരമ്യതയിലോ? പതിവുകള്‍ എല്ലാം തെറ്റിച്ചു ടീം ഇന്ത്യ വെസ്‌റ്റിന്‍ഡീസിലേക്കു പറക്കാനൊരുങ്ങുമ്പോള്‍ ആരാധകര്‍ക്ക് ആശങ്ക.
വിദേശ പര്യടനങ്ങള്‍ക്കു പുറപ്പെടും മുന്‍പ് പതിവുള്ള വാര്‍ത്താ സമ്മേളനം വിന്‍ഡീസ് പര്യടനത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും പുതിയ സംഭവവികാസം.
ബി.സി.സി.ഐ. ഉന്നതരെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ഒരു മാസം നീളുന്ന പര്യടനത്തിനായി ഇന്നാണ് ഇന്ത്യന്‍ ടീം പുറപ്പെടുന്നത്.
വെസ്‌റ്റിന്‍ഡീസിനെതിരെ മൂന്നു ട്വന്റി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്‌റ്റ് മല്‍സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി20 മല്‍സരങ്ങള്‍ നടക്കുന്നത് യു.എസിലാണ്. അതിനാല്‍ യു.എസിലേക്കാണ് ടീം ആദ്യം പോകുന്നത്.
യാത്രതിരിക്കും മുമ്പ് ഇന്നു രാവിലെ കോഹ്ലി ഒരു പ്രമോഷനല്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ അവിടെ മാധ്യമങ്ങളുമായി സംസാരിക്കാന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ താല്‍പര്യപ്പെടുന്നില്ല.
സാധാരണ വിദേശ പര്യടനത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനവും ഇക്കുറിയില്ല. ''ടീം വെസ്‌റ്റിന്‍ഡീസിലേക്കു പോകുന്നതിന് മുന്നോടിയായി, പതിവുള്ള ക്യാപ്‌റ്റന്റെ വാര്‍ത്താസമ്മേളനം ഉണ്ടാകാനിടയില്ല. യാത്രയ്‌ക്കു മുമ്പ് വാര്‍ത്താ സമ്മേളനം നടത്താനുള്ള സാഹചര്യം നിലവിലില്ല. ഞങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല' ബി.സി.സി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉപനായകന്‍ രോഹിത് ശര്‍മയും കോഹ്ലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് വിദേശ പര്യടനങ്ങള്‍ക്കു മുന്‍പുള്ള വാര്‍ത്താ സമ്മേളനമെന്ന പതിവ് കോഹ്ലി തെറ്റിക്കുന്നത്. പ്രശ്‌നത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിവാകാനാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്റെ ശ്രമമെന്നും സൂചനയുണ്ട്. ഇതോടെ ടീമില്‍ പടലപ്പിണക്കമുണ്ടെന്ന അഭ്യൂഹം ശക്‌തമായി.
from mangalam.com https://ift.tt/30Zk4GH
via IFTTT
No comments:
Post a Comment