തൃശൂര്‍ : രമ്യ ഹരിദാസ് എം.പിക്കു പിരിവിട്ടു കാര്‍ വാങ്ങാനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കത്തെ എതിര്‍ത്ത കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ രൂക്ഷവിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എ. കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയുള്ള നടപടിയാണെന്ന് മാധ്യമങ്ങളുമായി സംസാരിക്കവെ അനില്‍ ചൂണ്ടിക്കാട്ടി.
മുല്ലപ്പള്ളിയെപ്പോലെ താനും എ.ഐ.സി.സി അംഗമാണെന്നും മുല്ലപ്പള്ളിക്ക് ഫെയ്‌സ്‌ബുക്കിലൂടെ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കും അതൊക്കെയാകാമെന്നും അനില്‍ തുറന്നടിച്ചു. തൃശൂരില്‍ ഡി.സി.സിക്ക് പ്രസിഡന്റ് ഇല്ലാത്തത് പാര്‍ട്ടിക്കു ക്ഷീണമായി. മാസങ്ങളായി പ്രസിഡന്റില്ല. പുതിയ ഡി.സി.സി. പ്രസിഡന്റിനെ നിയമിക്കുന്നതു സംബന്ധിച്ചു ഒരുചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പറഞ്ഞു. കെ.പി.സി.സി. യോഗത്തിലേക്ക് എം.എല്‍.എമാരെ ക്ഷണിക്കാറില്ല. തനിക്കും അഭിപ്രായം പറയാനുണ്ട്. ഉത്തരവാദിത്വമുള്ള സ്‌ഥാനത്തിരിക്കുമ്പോള്‍ അതിനനുസരിച്ചു പ്രതികരിക്കണം. എല്ലാവരുമായും അഭിപ്രായം പങ്കുവയ്‌ക്കാന്‍ പ്രസിഡന്റിനും ബാധ്യതയുണ്ടെന്നും അനില്‍ പറഞ്ഞു.
തൃശൂര്‍ ഡി.സി.സിക്ക് പ്രസിഡന്റില്ലാത്തതു സംബന്ധിച്ചു എംഎല്‍.എ. കഴിഞ്ഞദിവസം ഫെയ്‌സ്‌ബുക്കില്‍ കുറിപ്പിട്ടിരുന്നു.
ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്. മാസങ്ങള്‍ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെ.പി.സി.സി. പ്രസിഡന്റാണ് എന്നായിരുന്നു അനിലിന്റെ പോസ്‌റ്റ്.
രമ്യക്കു പിരിവെടുത്തു കാര്‍ വാങ്ങി നല്‍കാനായിരുന്നു ആദ്യം യൂത്ത് കോണ്‍ഗ്രസ് തീരുമാനം. കെ.പി.സി.സി. പ്രസിഡന്റ് എതിര്‍ത്തതോടെ കാര്‍ വാങ്ങേണ്ടെന്നു തീരുമാനിച്ചു.
from mangalam.com https://ift.tt/2y3zgGt
via IFTTT
No comments:
Post a Comment