സംഘടനാ ശുദ്ധീകരണം: എസ്.എഫ്.ഐ. മാർഗരേഖ തയ്യാറാക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 20, 2019

സംഘടനാ ശുദ്ധീകരണം: എസ്.എഫ്.ഐ. മാർഗരേഖ തയ്യാറാക്കുന്നു

കൊല്ലം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ.യെ അടിമുടി ശുദ്ധീകരിക്കാൻ കർമപദ്ധതി തയ്യാറാക്കുന്നു. അക്രമവാസനയുള്ളവരും സംഘടനയ്ക്കുചേരാത്ത സ്വഭാവമുള്ളവരും നേതൃത്വത്തിലേക്കു തിരഞ്ഞെടുക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ് ഇതിൽ പ്രധാനം. എസ്.എഫ്.ഐ.ക്കെതിരേ പല കോണുകളിൽനിന്നാരംഭിച്ച പ്രചാരണത്തെ നേരിടാൻ സംസ്ഥാനതലത്തിലുള്ള പ്രചാരണവും ആരംഭിക്കും. എസ്.എഫ്.ഐ.യിലൂടെ വളർന്നുവരികയും രാഷ്ട്രീയ-ശാസ്ത്ര-കല-സാഹിത്യ രംഗങ്ങളിൽ പ്രശസ്തരാവുകയും ചെയ്തവരുടെ സംഗമങ്ങൾ കലാലയങ്ങളിൽ സംഘടിപ്പിക്കും. യൂണിവേഴ്സിറ്റി കോളേജിലായിരിക്കും പ്രധാന പരിപാടി. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരുന്നുണ്ട്. പിറ്റേന്ന് സംസ്ഥാന കമ്മിറ്റി യോഗവും. ഈ യോഗങ്ങളിൽ സംഘടനാ പ്രവർത്തകർക്കുള്ള പ്രത്യേക മാർഗനിർദേശരേഖ തയ്യാറാക്കും. സംഘടനയുടെയും കോളേജ്-സർവകലാശാലാ യൂണിയനുകളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നവരെ പൂർണമായും സംഘടനയ്ക്കു നിയന്ത്രിക്കാൻപറ്റുന്ന വിധത്തിലായിരിക്കും മാർഗരേഖ. കൈയൂക്കുകൊണ്ട് സംഘടന വളർത്താൻ കഴിയില്ലെന്ന ശക്തമായ സന്ദേശം നേതൃത്വത്തിലുള്ളവർക്കു നൽകുകയാണ് ഉദ്ദേശ്യം. അതേസമയം, സാധാരണ അംഗങ്ങളെ നിയന്ത്രിക്കാനുള്ള പരിമിതികളും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ആദ്യം നേതൃത്വശുദ്ധീകരണം കേരളത്തിലെ എല്ലാ സർവകലാശാലാ യൂണിയനുകളും മഹാഭൂരിപക്ഷം കോളേജ് യൂണിയനുകളും നിയന്ത്രിക്കുന്ന സംഘടനയെന്നനിലയ്ക്ക് പല ചിന്താഗതിക്കാരും സ്വഭാവമുള്ളവരും എസ്.എഫ്.ഐ.യിൽ അംഗത്വമെടുക്കുന്നുണ്ട്. അവരെയൊക്കെ സംസ്കരിച്ചെടുക്കുക ഒരു സംഘടനയെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. നേതൃത്വത്തിൽ പ്രവർത്തിക്കുന്നവരെ ശുദ്ധീകരിക്കുകയാണ് അടിയന്തരമായി ഉദ്ദേശിക്കുന്നത്. -സച്ചിൻദേവ്, എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി Content Highlights:sfi kerala state committee making new guidelines for leaders


from mathrubhumi.latestnews.rssfeed https://ift.tt/32FHQZV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages