എ.എൻ. ഷംസീർ എം.എൽ.എ. കമ്മിറ്റിക്കെത്തിയത് സംശയനിഴലിലുള്ള വാഹനത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 20, 2019

എ.എൻ. ഷംസീർ എം.എൽ.എ. കമ്മിറ്റിക്കെത്തിയത് സംശയനിഴലിലുള്ള വാഹനത്തിൽ

കണ്ണൂർ: സി.പി.എം. കണ്ണൂർ ജില്ലാകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എ.എൻ. ഷംസീർ എം.എൽ.എ. എത്തിയത് വധശ്രമക്കേസിൽ സംശയിക്കപ്പെടുന്ന വാഹനത്തിൽ. തന്റെ സഹോദരനായ എ.എൻ. ഷാഹിറിന്റെ പേരിലുള്ള കെ.എൽ. 07 സി.ഡി. 6887 കാറിലാണ് ശനിയാഴ്ച രാവിലെ ഷംസീർ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. സി.ഒ.ടി. നസീർ വധശ്രമം സംബന്ധിച്ച ഗൂഢാലോചന നടന്നത് ഒരു ഇന്നോവ കാറിലാണെന്ന് പ്രതികളായ പൊട്ടി സന്തോഷിന്റെയും എൻ.കെ. രാഗേഷിന്റെയും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ വണ്ടി നമ്പർ വ്യക്തമാക്കിയില്ല. ഷംസീർ എം.എൽ.എ. ഉപയോഗിക്കാറുള്ളതും സഹോദരന്റെ പേരിലുള്ളതുമായ കാറിലാണ് ഗൂഢാലോചന നടന്നതെന്ന നിഗമനത്തിൽ കാറുടമയെ ചോദ്യംചെയ്യാൻ പോലീസ് നീക്കം ആരംഭിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അന്വേഷണോദ്യോഗസ്ഥനായ ഇൻസ്പെക്ടർ സ്ഥലംമാറ്റപ്പെട്ടതിനെത്തുടർന്ന് അത് മുന്നോട്ടുപോയില്ല. കുറച്ചുകാലം സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന എൻ.കെ. രാഗേഷാണ് പൊട്ടി സന്തോഷുമായി ഗൂഢാലോചന നടത്തി നസീറിനെതിരായ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തൽ. കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലും ചോനാടത്തെ കിൻഫ്ര പാർക്കിനടുത്തുവെച്ചും ഇന്നോവ കാറിലിരുന്നാണ് ആക്രമണത്തെക്കുറിച്ച് രാഗേഷ് സംസാരിച്ചതെന്ന് പൊട്ടി സന്തോഷ് മൊഴിനൽകിയിരുന്നു. തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയതിനുപിന്നിൽ ഷംസീർ എം.എൽ.എ.യാണെന്നാണ് സി.ഒ.ടി. നസീർ പോലീസിന് നൽകിയ മൊഴി. Content Highlights:controversy about an shamseer mlas vehicle


from mathrubhumi.latestnews.rssfeed https://ift.tt/2K6BJ8L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages