യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. ഗുണ്ടായിസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 12, 2019

യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. ഗുണ്ടായിസം

തിരുവനന്തപുരം: വിദ്യാർഥിരാഷ്ട്രീയത്തിനുമേൽ വീണ്ടും കരിനിഴൽവീഴ്ത്തി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ.യുടെ ഗുണ്ടായിസം. എസ്.എഫ്.ഐ. പ്രവർത്തകർ പഠിക്കാനനുവദിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർഥിനി ആത്മഹത്യചെയ്യാൻ ശ്രമിച്ച് രണ്ടു മാസം പിന്നിടുംമുമ്പേ അതേ കാന്പസിനകത്ത് വിദ്യാർഥിക്കു കുത്തേറ്റു. മൂന്നാംവർഷ ബി.എ. വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്. എസ്.എഫ്.ഐ.യ്ക്കെതിരേ ഒരുവിഭാഗം വിദ്യാർഥികൾ യോഗം ചേർന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ അഖിലിനെ വളഞ്ഞിട്ടു തല്ലി നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിട്ടും അഖിലിനെ ആശുപത്രിയിലെത്തിക്കുന്നത് നേതാക്കൾ തടഞ്ഞു. ഇതോടെ നേതൃത്വത്തെ ഞെട്ടിച്ച് കോളേജിലെ വിദ്യാർഥികൾ ഒന്നടങ്കം പ്രതിഷേധവുമായെത്തി. സംഭവത്തിൽ പങ്കില്ലെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ആദ്യ നിലപാട്. എന്നാൽ, പ്രതിഷേധം കനത്തതോടെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടതായി അഖിലേന്ത്യാ നേതൃത്വത്തിനു പ്രഖ്യാപിക്കേണ്ടിവന്നു. കുത്തേറ്റ അഖിൽ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണംചെയ്തിട്ടില്ല. എസ്.എഫ്.ഐ. യൂണിറ്റ് ഭാരവാഹികൾ അടക്കം ആറുപേർക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം എന്നിവർ ഉൾപ്പെടെ 13 പേർക്കെതിരേ 300-ഓളം വിദ്യാർഥികൾ പ്രിൻസിപ്പലിനു പരാതിയും നൽകി. വെള്ളിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജിലെ എസ്.എഫ്.ഐ. നേതാക്കളുടെ പ്രവർത്തനങ്ങൾക്കെതിരേ വിദ്യാർഥികളിൽ ഒരു വിഭാഗം പ്രതികരിച്ചിരുന്നു. കാമ്പസിലിരുന്ന് ഒരു സംഘം വിദ്യാർഥികൾ പാട്ടുപാടിയതാണ് സംഘർഷത്തിനു തുടക്കമിട്ടത്. ഇത് വിമതകൂട്ടായ്മയാണെന്നാരോപിച്ച് നേതാക്കൾ ഇവരെ പിരിച്ചുവിടാൻ ശ്രമിച്ചു. അറബിക് വിഭാഗത്തിലെ ഉമൈർ എന്ന വിദ്യാർഥിക്കാണ് ആദ്യം മർദനമേറ്റത്. ഇതു തടയാൻ ശ്രമിച്ച അഖിലിനെ വളഞ്ഞിട്ടു തല്ലി. കോളേജ് യൂണിറ്റ് കമ്മിറ്റി ഓഫീസിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി മർദിച്ചു. ഇതിനിടെയാണ് കുത്തിയത്. നേതാക്കൾക്കെതിരേയുള്ള പ്രതിഷേധത്തിൽ പെൺകുട്ടികൾ അടക്കമുള്ളവർ പങ്കുചേർന്നു. സെക്രട്ടേറിയറ്റിനു മുന്നിലേക്കു പ്രകടനം നടത്തിയ വിദ്യാർഥികൾ തിരിച്ച് യൂണിവേഴ്സിറ്റി കോളേജിനു മുന്നിലെത്തി കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്നാണ് വ്യക്തിപരമായ തർക്കമാണെന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് തിരുത്തി യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുകയെന്ന അസാധാരണ നടപടിയിലേക്ക് അഖിലേന്ത്യാ നേതൃത്വം എത്തിയത്. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവാണ് കമ്മിറ്റിയെ പിരിച്ചുവിട്ടത്. ഇതല്ല രാഷ്ട്രീയം ഞങ്ങൾക്കു സ്വാതന്ത്ര്യം വേണം. ഇതല്ല കോളേജ് രാഷ്ട്രീയം. കമ്യൂണിസത്തെ ഇഷ്ടപ്പെട്ടാണ് ഇവിടെ വന്നത്. എന്നാലിപ്പോൾ വെറുത്തു -എസ്.എഫ്.ഐ.യ്ക്കെതിരേയുള്ള പ്രതിഷേധത്തിനിടെ വിദ്യാർഥികൾ


from mathrubhumi.latestnews.rssfeed https://ift.tt/2YPPf6I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages