മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ടിആര്‍എസ് പ്രാദേശിക നേതാവിന്റെ മൃതദേഹം നടറോഡില്‍ നിന്നും കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 12, 2019

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ടിആര്‍എസ് പ്രാദേശിക നേതാവിന്റെ മൃതദേഹം നടറോഡില്‍ നിന്നും കണ്ടെത്തി

ഹൈദരാബാദ്: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ടിആര്‍എസ് പ്രാദേശിക നേതാവിനെ കൊന്നു. തെലങ്കാന ഭദ്രാദ്രി കൊത്തഗുഡിം ജില്ലയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ടിആര്‍എസ് പ്രാദേശിക നേതാവ് നല്ലുരി ശ്രീനിവാസിന്റെ മൃതദേഹമാണ് നടുറോഡില്‍ കണ്ടെത്തിയത്. 45 വയസ്സായിരുന്നു.

വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ പുട്ടപാടു റോഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു നേതാവിന്റെ മൃതദേഹമുണ്ടായിരുന്നത്. ഛത്തീസ്ഗഡില്‍ നിന്നും എത്തിയ മാവോയിസ്റ്റ് സംഘമാണ് നേതാവിനെ തട്ടിക്കൊണ്ടു പോയത്. മൃതദേഹം കണ്ടെത്തിയതിന്റെ അരികില്‍ നിന്നും ബൈക്കും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് തെലുങ്കാനയില്‍ ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റ് ഏറ്റെടുക്കുന്നത്.

പോലീസിന് മാവോവാദി നേതാക്കളുടെ വിവരങ്ങള്‍ പറഞ്ഞതാണ് ഇവരെ ചൊടിപ്പിക്കാന്‍ കാരണമായത്. കുത്തൂര്‍ ഗ്രാമത്തിലെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഇദ്ദേഹത്തെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിനായി ബസ്തര്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റ് തെലുങ്കാന സ്‌റ്റേറ്റ് കമ്മിറ്റി സെക്രട്ടറി ഹരിഭൂഷണ്‍, ദാമോദര്‍, ലച്ചണ്ണ, ശാരദ, സോഡി ജോഗ്ഗയ്യ, രജിത എന്നിവരാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് കരുതുന്നത്.



from mangalam.com https://ift.tt/2jDUUxm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages