ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചപ്പതാകകൾ വേണ്ട: മറുപടിനൽകാൻ കേന്ദ്രത്തിന് രണ്ടാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 19, 2019

ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചപ്പതാകകൾ വേണ്ട: മറുപടിനൽകാൻ കേന്ദ്രത്തിന് രണ്ടാഴ്ച

ന്യൂഡൽഹി: പാകിസ്താനിലെ മുസ്ലിം ലീഗിന്റേതുപോലെ പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവുമടങ്ങുന്ന പതാകകൾ ഉയർത്തുന്നത് നിരോധിക്കണമെന്ന ഹർജിയിൽ മറുപടിനൽകാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് യു.പി.യിലെ ഷിയ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സയീദ് വാസീം റിസ്വിയുടെ ഹർജി പരിഗണിച്ചത്. ഹർജിയിൽ കേന്ദ്രത്തിന് കഴിഞ്ഞവർഷംതന്നെ നോട്ടീസയച്ചിരുന്നു. ഇത്തരം പതാകകൾ ഉയർത്തുന്നത് അനിസ്ലാമികമാണെന്നാണ് റിസ്വിയുടെ വാദം. മുംബൈയിലും മറ്റും ഒട്ടേറെ കെട്ടിടങ്ങളിലും ആരാധനാലയങ്ങളിലും ഇത്തരം പതാകകൾ ഉയർത്തിയിട്ടുണ്ട്. ഹിന്ദു-മുസ്ലിം സമുദായങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ഇതു കാരണമായേക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. നവാസ് വഖാർ ഉൾ മാലിക്കും മുഹമ്മദലി ജിന്നയും 1906-ൽ സ്ഥാപിച്ച പഴയ മുസ്ലിം ലീഗിന്റെ പതാകയിലാണ് പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവുമുള്ളത്. എന്നാൽ, ഇപ്പോൾ ഇന്ത്യൻ മുസ്ലിങ്ങൾ ഇത് ഇസ്ലാമികപതാകയായി പരിഗണിക്കുകയാണെന്ന് ഹർജിയിൽ പറഞ്ഞു. മുസ്ലിം മേഖലകളിൽ ഇത്തരം പതാക ഉയർത്തുന്നുമുണ്ട്. ഇതിന് ഇസ്ലാമുമായോ സമുദായത്തിന്റെ ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും ഹർജിയിൽ പറഞ്ഞു. content highlights:supreme courtgives two weeks to Centre to reply on banning green crescent-star flags


from mathrubhumi.latestnews.rssfeed https://ift.tt/2xWic55
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages