പൊതുനിരത്തിൽ മദ്യലഹരിയിൽ അസഭ്യം പറഞ്ഞു; പഞ്ചായത്ത് പ്രസിഡന്റിനെ സി.പി.ഐ. നേതൃത്വം രാജിവെപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 19, 2019

പൊതുനിരത്തിൽ മദ്യലഹരിയിൽ അസഭ്യം പറഞ്ഞു; പഞ്ചായത്ത് പ്രസിഡന്റിനെ സി.പി.ഐ. നേതൃത്വം രാജിവെപ്പിച്ചു

കോരുത്തോട്: മദ്യലഹരിയിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ അധിക്ഷേപിച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ സി.പി.ഐ. നേതൃത്വം ഇടപെട്ട് രാജിവെപ്പിച്ചു. കോരുത്തോട് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ.രാജുവാണ് രാജിവച്ചത്. വ്യാഴാഴ്ച പൊതുനിരത്തിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ രാജു അസഭ്യം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് സി.പി.ഐ. മണ്ഡലം, ലോക്കൽ കമ്മിറ്റികൾ അടിയന്തരയോഗം ചേർന്ന് രാജുവിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനു ചേർന്നതല്ല വീഡിയോയിലൂടെ പുറത്തുവന്ന ദൃശ്യങ്ങളെന്നും, അത് പ്രസ്ഥാനത്തിനു മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതായതിനാലാണ് രാജി ആവശ്യപ്പെട്ടതെന്നും സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.ടി.പ്രമദ് വ്യക്തമാക്കി. പാർട്ടിനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് രാജി നൽകിയതെന്നും മറ്റുകാര്യങ്ങൾ പാർട്ടിനേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ടി.കെ.രാജു പറഞ്ഞു. 13 അംഗ സമിതിയിൽ സി.പി.എമ്മിന് നാലും സി.പി.ഐ.ക്ക് മൂന്നും അംഗങ്ങളാണുള്ളത്. മുൻ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ കെ.ബി.രാജൻ, ശശികല എന്നിവരാണ് സി.പി.ഐ.യിലെ മറ്റംഗങ്ങൾ. ഇവരിൽ ആരെങ്കിലുമാകും അടുത്ത പ്രസിഡൻറ്. Content Highlights:cpi panchayath president resigns in koruthodu


from mathrubhumi.latestnews.rssfeed https://ift.tt/30OGLgN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages