തിരുവനന്തപുരം: വിലക്കയറ്റത്തിന് വഴിതുറന്ന് സംസ്‌ഥാനത്ത് ഇന്നുമുതല്‍ പ്രളയസെസ് പ്രാബല്യത്തില്‍. സംസ്‌ഥാനത്തിനകത്ത് അഞ്ചുശതമാനത്തിലേറെ ജി.എസ്.ടിയുള്ള ഉല്‍പന്നങ്ങളിലും സേവനങ്ങളിലുമാണ് രണ്ടുവര്‍ഷത്തേക്ക് ഒരു ശതമാനം സെസ് പിരിക്കുക. വര്‍ഷം 600 കോടി രൂപവച്ച് പിരിച്ചെടുക്കുകയാണ് ലക്ഷ്യം.
ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതിയോടെ കഴിഞ്ഞ ബജറ്റില്‍ തന്നെ സെസ് പ്രഖ്യാപിച്ചെങ്കിലും സാങ്കേതികപ്രശ്‌നങ്ങളും മറ്റുമായി വൈകി. ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ സെസ് പ്രാബല്യത്തില്‍ വരുന്നത്.
അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറികള്‍ തുടങ്ങി നിത്യോപയോഗസാധനങ്ങള്‍ക്ക് പ്രളയസെസ് ബാധകമാവില്ല. ഉപഭോക്‌തൃ, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവയ്‌ക്ക് സെസ് ബാധകമാകും. ബാങ്കിങ് മേഖലയിലുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും സെസ് ബാധകമാകും. ചരക്കുകളുടെയും സേവനങ്ങളുടെയും അടിസ്‌ഥാനവിലയില്‍ നികുതി ഏര്‍പ്പെടുത്തുന്നതുകൊണ്ട് വിലയില്‍ വലിയ മാറ്റം ഉണ്ടാവില്ലെന്നാണ് ധന-നികുതി വകുപ്പുകളുടെ നിലപാട്. സെസ് പ്രത്യേകമായി തന്നെ പിരിയ്‌ക്കുകയും ബില്ലില്‍ പ്രത്യേകം കാണിക്കുകയും വേണമെന്ന് ജി.എസ്.ടി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
ഇത് പ്രത്യേകമായി തന്നെ റിട്ടേണുകള്‍ക്കൊപ്പം സമര്‍പ്പിക്കണം. സംസ്‌ഥാനത്ത് ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളവരെല്ലാം ഇത് അടയ്‌ക്കേണ്ടിവരും. രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സെസിന് അര്‍ഹതയുള്ള വസ്‌തുക്കളോ, സേവനങ്ങളോ വിതരണം ചെയ്യുന്നത് റിട്ടേണുകളില്‍ വ്യക്‌തമാക്കിയിരിക്കണമെന്നും വിജ്‌ഞാപനത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സ്വര്‍ണം ഒഴികെ അഞ്ചുശതമാനമോ അതില്‍ താഴെയുള്ള സ്ലാബില്‍പ്പെട്ട ചരക്കുകളുടെ മേല്‍ സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. കോമ്പോസിഷന്‍ രീതി തെരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2Yz8pRm
via IFTTT
No comments:
Post a Comment