തിരുവനന്തപുരം: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) എന്നിവിടങ്ങളിലെ ഐ.പി.എസ്. കുടിയേറ്റത്തിനു കൂച്ചുവിലങ്ങ്. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളില്‍നിന്നു നിരവധി ഐ.പി.എസ്. ഉദ്യോഗസ്‌ഥരാണു സ്‌ഥലംമാറ്റം വാങ്ങി, "റോ"യും ഐ.ബിയും ഇടത്താവളങ്ങളാക്കിയിരുന്നത്. ഇത് അവസാനിപ്പിക്കാനാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കര്‍ശന തീരുമാനം.
കേന്ദ്ര ഏജന്‍സികളില്‍ എസ്.പി, ജോയിന്റ് ഡയറക്‌ടര്‍ തസ്‌തികകളിലേക്കായിരുന്നു കൂടുമാറ്റങ്ങളില്‍ ഏറെയും. എന്നാല്‍, സ്വന്തം സംസ്‌ഥാനത്തു പോലീസ് മേധാവിയായി സ്‌ഥാനക്കയറ്റം ലഭിക്കുന്നതോടെ ഇത്തരക്കാര്‍ കേന്ദ്രലാവണം വിട്ട് മടങ്ങുകയാണു പതിവ്. ഇതു രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുന്ന സാഹചര്യത്തിലാണു കേന്ദ്രതീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്‌കുമാര്‍ ദോവല്‍, ആര്‍.എന്‍. രവി എന്നിവരൊഴികെ കേരള കേഡറില്‍നിന്ന് എത്തിയ ഐ.പി.എസുകാര്‍ ഇപ്രകാരം ചാഞ്ചാട്ടം നടത്തിയതായി ഉന്നതതലയോഗം വിലയിരുത്തി.
സംസ്‌ഥാന കേഡറുകളില്‍നിന്നുള്ള ഈ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കാന്‍ മാറിമാറിവന്ന കേന്ദ്രസര്‍ക്കാരുകള്‍ തയാറായിരുന്നില്ല. അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായതോടെയാണ് ഈ രീതി അവസാനിപ്പിക്കാന്‍ നീക്കമാരംഭിച്ചത്.
രഹസ്യാന്വേഷണ ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കു നല്‍കുന്ന വിദഗ്‌ധപരിശീലനം, അവര്‍ സ്വന്തം കേഡറുകളിലേക്കു മടങ്ങുന്നതോടെ ഏജന്‍സികള്‍ക്കു നഷ്‌ടപ്പെടുന്നതായാണു വിലയിരുത്തല്‍. ഫലത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചത്തകുതിരകളെപ്പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നു. ഇത് അവസാനിപ്പിക്കാനാണു കേന്ദ്രതീരുമാനം.
രഹസ്യാന്വേഷണ ഏജന്‍സികളുടെ താഴേത്തട്ടില്‍ നേരിട്ടുള്ള നിയമനമാണു നടക്കുന്നത്. വിദഗ്‌ധപരിശീലനം നേടിയ അവര്‍ക്ക് ഉന്നതതസ്‌തികകളിലേക്കു സ്‌ഥാനക്കയറ്റം നല്‍കിയാല്‍ മതിയെന്ന നിലപാടിലാണു കേന്ദ്രം. തലയ്‌ക്കു മുകളില്‍ "കുടിയേറ്റക്കാരെ" വാഴിക്കുന്നത് ഈ ഉദ്യോഗസ്‌ഥരുടെ അവസരങ്ങള്‍ നഷ്‌ടപ്പെടുത്തുന്നതിനു പുറമേ ആത്മവീര്യത്തെയും ബാധിക്കുന്നുവെന്ന് കേന്ദ ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നു.
കേന്ദ്രസേനകളുടെ തലപ്പത്ത് ഐ.പി.എസുകാരെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളിലും ഇതു ബാധകമാക്കുന്നതോടെ ഐ.പി.എസുകാര്‍ക്കു സ്വന്തം സംസ്‌ഥാനങ്ങളില്‍ മികവു കാട്ടാനാകുമെന്ന വിലയിരുത്തലും കേന്ദ്രതീരുമാനത്തിനു പിന്നിലുണ്ട്.
എസ്. നാരായണ്‍
from mangalam.com https://ift.tt/2SbXDuC
via IFTTT
No comments:
Post a Comment