തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നേമം സ്വദേശി ഇജാബിനെയാണ് കന്റോണ്‍മെന്റെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് ഇജാബ്. അതേസമയം, പ്രധാനപ്രതികള്‍ എല്ലാവരും ഇപ്പോഴും ഒളിവില്‍ തന്നെയാണുള്ളത്.
ശനിയാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ആദ്യമായി അറസ്റ്റിലാകുന്നയാളാണ് ഇജാബ്. ഇയാള്‍ എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.
പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായി ഉയരുകയാണ്. പ്രതികള്‍ എവിടെയെന്ന് പൊലീസിന് അറിയാമെന്നും അവരെ സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ തന്നെ ആരോപിക്കുന്നുണ്ട്. ഒളിവിലുളള പ്രതികള്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോളേജിന് അവധി നല്‍കി. കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ഇന്ന് പോലീസ് എടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇജാബിന്റെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള അഖില്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസത്തേക്ക് അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും.
from mangalam.com https://ift.tt/2lhj6Gh
via IFTTT
No comments:
Post a Comment