കോൺഗ്രസ് അധ്യക്ഷപദം പ്രിയങ്കയും തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 24, 2019

കോൺഗ്രസ് അധ്യക്ഷപദം പ്രിയങ്കയും തള്ളി

ന്യൂഡൽഹി: രാഹുൽ ഗാന്ധി രാജിവെച്ച പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന മുതിർന്ന നേതാക്കളുടെ അഭ്യർഥന പ്രിയങ്കാഗാന്ധി തള്ളി. ഉത്തർപ്രദേശിലെ സോൻഭദ്രയിൽ കൂട്ടക്കൊല നടന്നപ്പോൾ പ്രിയങ്ക നടത്തിയ ഇടപെടൽ പാർട്ടി പ്രവർത്തകരിൽ ആവേശമുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നേതാക്കൾ പ്രിയങ്കയെ സമീപിച്ചത്. എന്നാൽ, നെഹ്രു കുടുംബത്തിനുപുറത്തുനിന്നുള്ള ഒരാളാവണം അധ്യക്ഷസ്ഥാനത്തേക്ക് വരേണ്ടതെന്ന് അവർ ആവർത്തിച്ചു. അധ്യക്ഷസ്ഥാനത്തേക്ക് നിലവിൽ അഞ്ചുപേരാണ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്: മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിന്ദേ, മുകുൾ വാസ്നിക്, സച്ചിൻ പൈലറ്റ്, ആനന്ദ് ശർമ എന്നിവരാണിവർ. എന്നാലിക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അമേരിക്കയിലുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തിയാലേ തീരുമാനമുണ്ടാവൂ. Content Highlights:Priyanka turns down Congress president post


from mathrubhumi.latestnews.rssfeed https://ift.tt/2Y4ZYxO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages