കർണാടകം: കേന്ദ്രതീരുമാനം കാത്ത് ബി.ജെ.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 24, 2019

കർണാടകം: കേന്ദ്രതീരുമാനം കാത്ത് ബി.ജെ.പി.

ബെംഗളൂരു: കർണാടകത്തിൽ സർക്കാർരൂപവത്കരണത്തിനായി പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ അനുവാദം കാക്കുകയാണ് സംസ്ഥാന ബി.ജെ.പി. ഘടകം. പാർട്ടിയുടെ കേന്ദ്ര പാർലമെന്ററി ബോർഡ് വൈകാതെ യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. സർക്കാർ രൂപവത്കരണത്തിന് ബുധനാഴ്ച ഗവർണറെ കണ്ട് അവകാശവാദമുന്നയിക്കാനായിരുന്നു ബി.ജെ.പി.യുടെ ആദ്യതീരുമാനം. എന്നാൽ പിന്നീട് ഇതു മാറ്റി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി മുരളീധർറാവു അടക്കമുള്ള നേതാക്കൾ സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയുമായി ചർച്ച നടത്തി. ആർ.എസ്.എസ്. നേതാക്കളുമായും നിയമവിദഗ്ധരുമായും യെദ്യൂരപ്പ ചർച്ചനടത്തി. മുതിർന്ന നേതാക്കളായ ആർ. അശോക്, അശ്വന്ത് നാരായൺ എന്നിവർ മുംബൈയിലെത്തി വിമതരുമായും കൂടിക്കാഴ്ചനടത്തി. സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാരുണ്ടാക്കുമെന്ന് മുരളീധർറാവു പറഞ്ഞു. കോൺഗ്രസ്, ജെ.ഡി.എസ്. പാർട്ടികളിൽനിന്നു രാജിവെച്ച 15 വിമത എം.എൽ.എ.മാരെ അയോഗ്യരാക്കണോ എന്ന കാര്യത്തിൽ സ്പീക്കർ കെ.ആർ. രമേശ് കുമാറിന്റെ തീരുമാനം വന്നിട്ടില്ല. കേവലഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണവേണം. അതിനാൽ, സർക്കാർ രൂപവത്കരണത്തിന് സ്പീക്കറുടെ തീരുമാനംവരെ കാത്തിരിക്കണമെന്ന വാദവുമുണ്ട്. രാജിവെച്ചവരുടെ കാര്യത്തിൽ ഭരണഘടനയനുസരിച്ച് തീരുമാനമെടുക്കുമെന്നും ഇക്കാര്യത്തിൽ കാലതാമസം വരുത്തില്ലെന്നും സ്പീക്കർ കെ.ആർ. രമേശ്കുമാർ പറഞ്ഞു. വിമത എം.എൽ.എ.മാരുടെ അഭിഭാഷകർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. രാജിവെച്ച 15 എം.എൽ.എ.മാരോടൊപ്പം വിശ്വാസവോട്ടെടുപ്പിൽനിന്നു മാറിനിന്ന ശ്രീമന്ത് പാട്ടീൽ, കെ.പി.ജെ.പി. അംഗം ആർ. ശങ്കർ എന്നിവരെയും അയോഗ്യരാക്കാൻ കോൺഗ്രസ് സ്പീക്കർക്ക് കത്തുനൽകി. വിമതരുടെ രാജിക്കാര്യത്തിൽ വേഗം തീരുമാനമെടുക്കണമെന്ന് ബി.ജെ.പി.യും ആവശ്യപ്പെട്ടു. കോൺഗ്രസ്, ജെ.ഡി.എസ്. കക്ഷികളുടെ നേതൃയോഗങ്ങൾ ബുധനാഴ്ച നടന്നു. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് യോഗത്തിൽ തീരുമാനമായില്ല. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ജി. പരമേശ്വര, ഡി.കെ. ശിവകുമാർ എന്നിവരെയാണ് പരിഗണിക്കുന്നത്. കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യം തുടരുന്നതിന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയവും സഖ്യസർക്കാരിന്റെ പതനവും കണക്കിലെടുത്ത് സഖ്യം ഉപേക്ഷിക്കണമെന്ന ആവശ്യം ഇരുപാർട്ടികളിലും ശക്തമാണ്. സഖ്യം തുടരാൻ ആഗ്രഹിക്കുന്നതായി ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. എന്നാൽ, സഖ്യം തുടരുന്ന കാര്യം കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്നാണ് മുഖ്യമന്ത്രിപദമൊഴിഞ്ഞ എച്ച്.ഡി. കുമാരസ്വാമിയുടെ നിലപാട്. സഖ്യം തുടരണോ എന്നത് പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. content highlights:karnataka BJP awaits go ahead from Delhi


from mathrubhumi.latestnews.rssfeed https://ift.tt/2OhFf5o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages