ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരർ പ്രദേശവാസിക്ക് നേരെ നിറയൊഴിച്ചു. പുൽവാമയിലെ പാംപോറിലാണ് സംഭവം. മുഹമ്മദ് റഫീഖ് റാത്തർ എന്നയാളെയാണ് ഭീകരർ വെടിവെച്ചത്. തിങ്കളാഴ്ച രാത്രി ഇദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് ഭീകരർ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഫീഖ് റാത്തറിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. Content Highlights:Militants shoot, injure civilian in J&Ks Pampore town
from mathrubhumi.latestnews.rssfeed https://ift.tt/2Lay8cp
via
IFTTT
No comments:
Post a Comment