കൊല്ലം: കൊല്ലം ബൈപ്പാസിൽ കല്ലുന്താഴത്ത് ആംബുലൻസും ഇന്നോവ കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. അപകടത്തെ തുടർന്ന് ആംബുലൻസ് പൂർണമായും കത്തിനശിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ബുധൻാഴ്ച പുലർച്ചെ 4.30 നാണ് അപകടം ഉണ്ടായത്. കൊട്ടാരക്കരയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു ആംബുലൻസ്. കാറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തിൽ ആംബുലൻസ് തലകീഴായി മറിഞ്ഞു. ആംബുലൻസിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് വാഹനത്തിന് തീപിടിക്കാൻ കാരണമായത്. പെട്ടന്ന് തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ആംബുലൻസ് പൂർണമായും കത്തിനശിച്ചു.കാറിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. കൊല്ലം ബൈപാസിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ജൂൺ മാസത്തിൽ നിരവധി അപകടങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. Content Highlights: Kollam Bypass, Accident
from mathrubhumi.latestnews.rssfeed https://ift.tt/2xGjSQ8
via
IFTTT
No comments:
Post a Comment