അടിവസ്ത്ര പരസ്യത്തില്‍ അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടു ; തടവുശിക്ഷയും ചാട്ടവാറടിയും ഭയന്ന് ഇറാനിയന്‍ മോഡല്‍ ഫ്രാന്‍സിലേക്ക് മുങ്ങി ; ഭക്ഷണവും വസ്ത്രവുമില്ലാതെ തെരുവില്‍ ദുരിതത്തില്‍...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 5, 2019

അടിവസ്ത്ര പരസ്യത്തില്‍ അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടു ; തടവുശിക്ഷയും ചാട്ടവാറടിയും ഭയന്ന് ഇറാനിയന്‍ മോഡല്‍ ഫ്രാന്‍സിലേക്ക് മുങ്ങി ; ഭക്ഷണവും വസ്ത്രവുമില്ലാതെ തെരുവില്‍ ദുരിതത്തില്‍...!!

അടിവസ്ത്ര പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് നാട്ടില്‍ ജയില്‍ ശിക്ഷയോ ചാട്ടയടിയോ നേരിടേണ്ടി വരുമെന്ന ഭീതിയില്‍ ഇറാനിയന്‍ മോഡല്‍ പാരീസിലേക്ക് മുങ്ങി. നേഗസിയാ എന്ന 29 കാരിയാണ് അര്‍ദ്ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ശിക്ഷ ഭയന്ന് നാടുവിട്ടത്. 2017 ല്‍ ചെയ്ത അര്‍ദ്ധനഗ്‌ന പരസ്യം മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്തത് എന്നാണ് ഇറാന്‍ വിലയിരുത്തിയതോടെയാണ് മൂങ്ങേണ്ടി വന്നത്.

പരസ്യത്തിന്റെ ഫോട്ടോ അധികൃതരുടെ കണ്ണില്‍ പെട്ടിട്ടുണ്ട്. ഇതോടെ നെഗ്‌സിയ ക്രൂരമായ വിധി ഭയന്ന് ഫ്രാന്‍സിലേക്ക് പാലായനം ചെയ്യുകയായിരുന്നു. പരസ്യത്തിന് വേണ്ടി പോസ് ചെയ്തപ്പോ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്നെയാണ് ഇറാനിയന്‍ പോലീസിന് ചിത്രം കൈമാറിയതും. ഇതോടെ സ്വന്തരാജ്യത്ത് നിന്നും തുര്‍ക്കി വഴി ഫ്രാന്‍സിലേക്ക് നെഗ്‌സിയ മുങ്ങുകയും ചെയ്തു. ഫാഷന്‍ ജോലിക്ക് ഏറ്റവും അനുയോജ്യമായ ഇടമെന്നതാണ് ഫ്രാന്‍സിലേക്ക് പോകാന്‍ കാരണം.

അതേസമയം ഫ്രാന്‍സില്‍ ജീവിക്കാന്‍ മതിയായ സാഹചര്യം ഇല്ലാതെ നെഗ്‌സിയയ്ക്ക് തെരുവില്‍ അലഞ്ഞുതിരിയേണ്ടി വന്നു. സമ്പാദ്യമെല്ലാം തീര്‍ന്നതോടെ ഭക്ഷണത്തിന് പോലും വഴിയില്ലാതായി. പരിചയക്കാര്‍ ഇല്ലാത്തതിനാല്‍ വിശാലമായ നഗരത്തില്‍ തൊഴില്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അന്തിയുറങ്ങിയിരുന്നത് തെരുവിലും പാര്‍ക്ക്‌ബെഞ്ചുകളിലുമായിരുന്നു. എന്നാല്‍ അടുത്തിടെ ഫ്രഞ്ച് മാധ്യമം ലെ പെരിസിന്‍ ഇവരുടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത് വഴിത്തിരിവായി. കഴിക്കാന്‍ ആഹാരം കിട്ടാതെ തന്റെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് വില്‍ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് നേഗസിയാ അഭിമുഖത്തില്‍ പറഞ്ഞു.

അഭയാര്‍ത്ഥികളുടെ കാര്യം പരിഗണിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് റെഫ്യൂജീസ് ആന്റ് സ്‌റ്റേറ്റ്‌ലസ് പീപ്പിള്‍സ് മുമ്പാകെ 2018 നവംബര്‍ 13 ന് അപേക്ഷ നല്‍കിയിരിക്കുന്ന നേഗസിയയുടെ കാര്യം ഫ്രഞ്ച് സര്‍ക്കാര്‍ പ്രത്യേകമായി പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്. ഫാഷന്‍ രംഗത്ത് തന്റേതായ ഇടം സ്വപ്നം കാണുന്ന നെഗ്‌സിയ ഫ്രാന്‍സില്‍ കാല്‍ കുത്തിയപ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പേപ്പര്‍ ജോലി പൂര്‍ത്തിയാക്കിയിരുന്നു. അന്താരാഷ്ര്ട മാധ്യമം വാര്‍ത്ത പുറത്തു വിട്ടതോടെ വരയും തെളിഞ്ഞു. അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഹസ്സിങ് സെന്ററില്‍ തലചായ്ക്കാന്‍ ഇടം കിട്ടി.

അര്‍ദ്ധനഗ്നയായി പോസ് ചെയ്തതിലോ രാജ്യം വിട്ടതിലോ നെഗ്‌സിയയ്ക്ക് അശേഷം പശ്ചാത്താപം ഇല്ല. മറിച്ച് അഭിമാനമേയുള്ളൂ താനും. സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു രാജ്യത്തിന്റെ നിയമം ലംഘിച്ചതില്‍ അഭിമാനം കൊള്ളുന്നതായി ഇവര്‍ പറഞ്ഞു. ഇറാനിലെ കടുത്ത മതനിയമങ്ങളില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. സുരക്ഷിത ഇടതു താന്‍ എത്തിച്ചേര്‍ന്നതായും ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ പറഞ്ഞു.



from mangalam.com https://ift.tt/2RXLjxV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages