തൃശ്ശൂരില്‍ വിദ്യാര്‍ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് യുവാക്കളുടെ ഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 5, 2019

തൃശ്ശൂരില്‍ വിദ്യാര്‍ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് യുവാക്കളുടെ ഭീഷണി

പാവറട്ടി: പത്താംക്ലാസ് വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് യുവാക്കൾ ഭീഷണി മുഴക്കി. വിവരം തിരക്കിയ അച്ഛന്റെ ഓട്ടോ ടാക്സി കല്ലെറിഞ്ഞ് തകർത്തു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ പാടൂർ അലീമുൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപമാണ് സംഭവം. മൂന്നുമാസം മുൻപ് ഇതേ യുവാക്കൾ വിദ്യാർഥിനിയെ ശല്യംചെയ്യുന്നതായി അച്ഛൻ പാവറട്ടി പോലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ബൈക്കിലെത്തിയ രണ്ടുപേർ വഴിയിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെയും അച്ഛനെയും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പോലീസിൽ പരാതി നൽകുമോ എന്നു ചോദിച്ചായിരുന്നു ഭീഷണി. വിദ്യാർഥിനി ഭയന്ന് പ്രാണരക്ഷാർഥം ഓടി. ഇതിനിടെ വീണ് കൈകാലുകൾക്ക് പരിക്കേറ്റു. മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. മകളെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോകാൻ വരുന്നതിനിടയിലാണ് അച്ഛൻ സംഭവമറിയുന്നത്. മകളെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഇതേ യുവാക്കൾ വഴിയിൽ തടഞ്ഞ് ഓട്ടോ ടാക്സിയുടെ ചില്ല് കല്ലെറിഞ്ഞ് തകർത്തെന്നും പോലീസിൽ നൽകിയ പരാതിയിലുണ്ട്. തങ്ങൾക്കുനേരെ കല്ലേറ് ഉണ്ടായതായി കാണിച്ച് യുവാക്കളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. Content Highlights:school girl threatened by youth,thetarend,set on firethrissur pavaratty


from mathrubhumi.latestnews.rssfeed https://ift.tt/2FW724B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages