കൊല്ലം: അഭിഭാഷകനും രാഷ്ട്രീയനിരീക്ഷകനുമായ എ. ജയശങ്കറിനെതിരേ നടപടി വേണമെന്ന് സി.പി.ഐ. നേതൃതലത്തിൽ ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥികൾക്കെതിരേ ചാനൽ ചർച്ചകളിലും മറ്റും നിലപാടെടുത്തെന്ന് ആരോപിച്ചാണിത്. അതേസമയം, സിപി.ഐ.യുടെ ഏതെങ്കിലും ഒരു സമിതി ഈ വിഷയം ചർച്ചചെയ്തിട്ടില്ലെന്നാണു വിവരം. ഒരു പാർട്ടിയംഗം സ്വന്തം പാർട്ടിയുടെയും മുന്നണിയുടെയും സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന് പ്രവചിക്കുകയും അതിനായി അഭിപ്രായ രൂപവത്കരണം നടത്തുകയും ചെയ്യുന്നത് അച്ചടക്കലംഘനമാണെന്നാണ് ആരോപണം. ചാലക്കുടിയിൽ ഇടതുസ്ഥാനാർഥി നടൻ ഇന്നസെന്റിനെതിരായ ജയശങ്കറിന്റെ വീഡിയോ ക്ലിപ്പിങ്ങായിരുന്നു യു.ഡി.എഫിന്റെ പ്രധാന പ്രചാരണായുധം. പ്രചാരണ സമയത്ത് ചാനൽ ചർച്ചയിൽ ജയശങ്കറിന്റെ അഭിപ്രായങ്ങൾ ബാധിച്ചെന്ന് സി.പി.ഐ. സ്ഥാനാർഥികളടക്കം പരാതിപ്പെട്ടിരുന്നു. കൊച്ചിയിൽ അഭിഭാഷകർ ഉൾപ്പെട്ട സി.പി.ഐ. ലോയേഴ്സ് ബ്രാഞ്ച് അംഗമാണ് ജയശങ്കർ. 'ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ്' ദേശീയ സെക്രട്ടറിയുമാണ്. ചാനൽ ചർച്ചകളിൽ പതിവായി പങ്കെടുക്കുന്ന ജയശങ്കർ, സർക്കാരിനെതിരേയും മുഖ്യമന്ത്രിക്കെതിരേ പ്രത്യേകിച്ചും സ്വീകരിക്കുന്ന ശത്രുതാ മനോഭാവത്തിലുള്ള നിലപാടുകൾ ഇടതുപക്ഷത്തിന്റെ ഐക്യത്തിനുതന്നെ തടസ്സമുണ്ടാക്കുന്നെന്നും ഒരുവിഭാഗം ആരോപിക്കുന്നു. നടപടിയെടുക്കേണ്ടത് ബ്രാഞ്ച് രാഷ്ട്രീയ നിരീക്ഷകൻ എന്നനിലയിൽ ജയശങ്കർ പറയുന്നത് പാർട്ടിയുടെ അഭിപ്രായമല്ല. അദ്ദേഹത്തെ പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടത് അദ്ദേഹം ഉൾപ്പെട്ട പാർട്ടി ബ്രാഞ്ചാണ്. - കാനം രാജേന്ദ്രൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി പാർട്ടിവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല 1986 മുതൽ സി.പി.ഐ. അംഗമാണ്. സി.പി.ഐ.യുടെ നിലപാടിനു വിരുദ്ധമായ നിലപാടെടുത്തിട്ടില്ല. മണ്ഡലങ്ങളിലെ ജയസാധ്യതകളാണു പ്രവചിച്ചത്. അത് സത്യമാവുകയും ചെയ്തു. എന്റെ വീട് ഉൾപ്പെടുന്ന ചാലക്കുടി മണ്ഡലത്തിൽ ഇന്നസെന്റിനെതിരേയുള്ള എന്റെ വീഡിയോ ക്ലിപ്പിങ് യു.ഡി.എഫ്. പ്രയോജനപ്പെടുത്തിയെന്നത് സത്യമാണ്. പരാതിയെക്കുറിച്ച് എന്നോടാരും ഇതുവരെ ചോദിച്ചിട്ടില്ല. - അഡ്വ. എ. ജയശങ്കർ content highlights: A Jayashankar, CPI, Kanam Rajendran
from mathrubhumi.latestnews.rssfeed https://ift.tt/30QGvhc
via
IFTTT
No comments:
Post a Comment