കോട്ടയം മെഡി. കോളജ്‌ വളപ്പിലെ മൃതദേഹം , കൊല്ലപ്പെട്ടത്‌ പൊന്നമ്മയോ? സ്‌ഥിരീകരിക്കാന്‍ പരിശോധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 15, 2019

കോട്ടയം മെഡി. കോളജ്‌ വളപ്പിലെ മൃതദേഹം , കൊല്ലപ്പെട്ടത്‌ പൊന്നമ്മയോ? സ്‌ഥിരീകരിക്കാന്‍ പരിശോധന

കോട്ടയം: മെഡിക്കല്‍ കോളജ്‌ വളപ്പില്‍ മരിച്ചനിലയില്‍ കാണപ്പെട്ടതു തൃക്കൊടിത്താനം സ്വദേശി പൊന്നമ്മ തന്നെയെന്ന്‌ ഉറപ്പിക്കുന്നതിനു മകളുടെ രക്‌തസാമ്പിള്‍ ഡി.എന്‍.എ. പരിശോധനയ്‌ക്കായി ശേഖരിച്ചു. മകള്‍ സൗമ്യയുടെ രക്‌തസാമ്പിളുകളാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രി ഫോറന്‍സിക്‌ വിഭാഗത്തില്‍ ശേഖരിച്ചത്‌. പരിശോധനാഫലം ലഭിക്കുന്ന മുറയ്‌ക്കേ പൊന്നമ്മയാണ്‌ കൊല്ലപ്പെട്ടതെന്നു സ്‌ഥിരീകരിക്കൂ.
സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാള്‍ ഇപ്പോഴും പോലീസ്‌ നിരീക്ഷണത്തിലാണ്‌. പൊന്നമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നയാളാണു നിരീക്ഷണത്തിലുള്ളത്‌. തലയ്‌ക്കേറ്റ അടിയാണു മരണകാരണമാണമെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ഇതേത്തുടര്‍ന്നു കൊലപാതകം എന്ന രീതിയില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു പോലീസ്‌ അന്വേഷണം ആരംഭിച്ചു.
പോലീസ്‌ നിരീക്ഷണത്തിലുള്ള ആളും പൊന്നമ്മയും വര്‍ഷങ്ങളോളം ഒന്നിച്ചു കഴിഞ്ഞിരുന്നവരാണ്‌. അഞ്ചു മാസം മുന്‍പാണ്‌ ഇവര്‍ പിരിഞ്ഞത്‌. ഇതേച്ചൊല്ലി പൊന്നമ്മയും, ഇയാളും തമ്മില്‍ വാക്കു തര്‍ക്കവും ഉണ്ടായിരുന്നു. പൊന്നമ്മയുടെ പക്കല്‍നിന്നും പ്രതിയെന്നു സംശയിക്കുന്നയാള്‍ പണം വാങ്ങിയിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നില്ല.
പൊന്നമ്മയുടെ പക്കല്‍നിന്നു പണം വാങ്ങിയിരുന്നില്ലെന്നും ഇവരുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണു പ്രതിയുടെ നിലപാട്‌. സംഭവം ദിവസം മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്നതായി ആദ്യം പറഞ്ഞ പ്രതി പിന്നീട്‌ ഇതു മാറ്റിപ്പറയുകയും ചെയ്‌തു.
പ്രതിയെ കേസുമായി ബന്ധിപ്പിക്കുന്ന ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായാണു പോലീസിന്റെ ഇപ്പോഴത്തെ ശ്രമങ്ങള്‍. മൃതദേഹത്തിന്‌ ഒരാഴ്‌ചയിലേറെ പഴക്കമുള്ളതിനാല്‍ വിരലടയാളം അടക്കമുള്ളവ ശേഖരിക്കാന്‍ പോലീസ്‌ ബുദ്ധിമുട്ടുകയാണ്‌. ഫോണ്‍ കോളുകളും, സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരമാവധി ശേഖരിക്കുന്നതിനാണു പോലീസ്‌ ശ്രമിക്കുന്നത്‌.



from mangalam.com https://ift.tt/30B284Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages