നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 12, 2019

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

കോട്ടയം: നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജുഡീഷ്യൽ കമ്മീഷൻ. പോലീസിനും ആർഡിഒയ്ക്കും ഇതു സംബന്ധിച്ച് നാളെ നിർദേശം നൽകുമെന്നും ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണ കുറുപ്പ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നിലവിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൃത്യത ഇല്ലാത്തതും ഗുരുതരമായ പിഴവുകളും അടങ്ങിയതാണ്. ഗൗരവത്തോടെയുള്ളതായിരുന്നില്ല ആദ്യ റിപ്പോർട്ട്. ആന്തരിക അവയവങ്ങൾ വിദഗ്ദ്ധ പരിശോധനക്ക് അയച്ചിട്ടില്ല. മുറിവുകളുടെ സ്വഭാവവും കാലപ്പഴക്കവും പരിശോധിക്കണമെങ്കിൽ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യേണ്ടി വരുമെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ രാജ്കുമാറിന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് കാവൽ ഏർപ്പെടുത്താനും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും പീരുമേട് സബ്ജയിലിലുമടക്കമുള്ള സ്ഥലങ്ങൾഇന്ന് ജുഡീഷ്യൽ കമ്മീഷൻ സന്ദർശിക്കും. Content Highlights:Nedumkandam custody death-post-mortem


from mathrubhumi.latestnews.rssfeed https://ift.tt/30CMXZf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages