മുംബൈ: ബിഹാർയുവതിയുടെ ബലാത്സംഗപരാതിയിൽ ഡി.എൻ.എ. പരിശോധനയ്ക്കു സമ്മതമറിയിച്ച് ബിനോയ് കോടിയേരി. രക്തസാംപിൾ നൽകണമെന്ന മുംബൈ ഓഷിവാര പോലീസിന്റെ ആവശ്യം ബിനോയ് അംഗീകരിച്ചു. അടുത്ത തിങ്കളാഴ്ച ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയമാകാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. സർക്കാരാശുപത്രിയിൽ രക്തസാംപിളുകൾ ശേഖരിച്ചശേഷം മുംബൈ കലീനയിലെ ഫോറൻസിക് ലാബിലാണ് പരിശോധന നടത്തുക. തിങ്കളാഴ്ച 12.15-ന് ഓഷിവാര പോലീസ് സ്റ്റേഷനിൽ എത്തിയ ബിനോയിയെ അരമണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. 12.50-ന് തിരിച്ചുപോകുകയുംചെയ്തു. പീഡനപരാതി നല്കിയ യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം അറിയാൻ പോലീസ് ആവശ്യപ്പെട്ടാൽ ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയനാകണമെന്ന് ജാമ്യം അനുവദിച്ച മുംബൈ ദിൻദോഷിയിലെ സെഷൻസ് കോടതി നിർദേശിച്ചിരുന്നു. ഒരു മാസം എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയ് തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലെത്തിയത്. ജൂലായ് മൂന്നിന് മുൻകൂർ ജാമ്യം ലഭിച്ചതിനുശേഷം നാലിന് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയ ബിനോയിയെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. Content highlights:Binoy Kodiyeri, DNA test
from mathrubhumi.latestnews.rssfeed https://ift.tt/2xE7BM4
via
IFTTT
No comments:
Post a Comment