ബെംഗളൂരു: കർണാടകയിൽ വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചതിന് പിന്നാലെ രാജിവെച്ചവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ തുടരുന്നു. കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ രാജിവെച്ച മന്ത്രിയും എം.എൽ.എയുമായ എം.ടി.ബി. നാഗരാജുമായി കൂടിക്കാഴ്ച നടത്തി. നാഗരാജിന്റെ വസതിയിലെത്തിയാണ് ശിവകുമാർ അദ്ദേഹത്തെ കണ്ടത്. രാജിവച്ച തീരുമാനം പുന:പരിശോധിക്കണമെന്ന് ശിവകുമാർ എം.ടി.ബി. നാഗരാജിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ നാഗരാജ് എന്തു തീരുമാനമെടുത്തുവെന്ന് വ്യക്തമല്ല. കർണാടകയിൽ വിമത എം.എൽ.എമാരുടെ കൂട്ടരാജിക്ക് പിന്നാലെ ഏറ്റവുമൊടുവിൽ രാജിവച്ചയാളാണ് എം.ടി.ബി. നാഗരാജ്. മറ്റൊരു കോൺഗ്രസ് എം.എൽ.എയായ കെ. സുധാകറിനൊപ്പമാണ് അദ്ദേഹം സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. എന്നാൽ ഇവരുടെ രാജിയിലും സ്പീക്കർ കെ. രമേശ് കുമാർ തീരുമാനമെടുത്തിരുന്നില്ല. അതിനിടെ, വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ മുഴുവൻ എം.എൽ.എമാരെയും ബെംഗളൂരുവിലെ താജ് ഹോട്ടലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് എം.എൽ.എമാരെ യശ്വന്തപുരയിലെ ഹോട്ടലിലേക്ക് മാറ്റിയത്. Content Highlights:karnataka crisis; dk sivakumar meets mtb nagaraj
from mathrubhumi.latestnews.rssfeed https://ift.tt/2LR0vMA
via
IFTTT
No comments:
Post a Comment