ത്രിപുരയിലെ പഞ്ചായത്തുതിരഞ്ഞെടുപ്പിൽ 85 ശതമാനം സീറ്റിലും എതിരില്ലാതെ ബി.ജെ.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 13, 2019

ത്രിപുരയിലെ പഞ്ചായത്തുതിരഞ്ഞെടുപ്പിൽ 85 ശതമാനം സീറ്റിലും എതിരില്ലാതെ ബി.ജെ.പി.

അഗർത്തല: ത്രിപുരയിലെ ഗ്രാമപ്പഞ്ചായത്തു തിരഞ്ഞെടുപ്പിൽ 85 ശതമാനം സീറ്റിലും എതിരാളികളില്ലാതെ ബി.ജെ.പി.ക്കു ജയം. ഈ മാസം 27-നാണ് ഇവിടെ തിരഞ്ഞെടുപ്പു നടക്കേണ്ടത്. 6646 സീറ്റിൽ 5652-ലും ബി.ജെ.പി. സ്ഥാനാർഥികൾക്കെതിരേ മത്സരിക്കാൻ ആളില്ലായിരുന്നുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷൻ സെക്രട്ടറി പ്രസേൻജിത് ഭട്ടാചാര്യ പറഞ്ഞു. ബാക്കി സീറ്റുകളിലേക്കേ തിരഞ്ഞെടുപ്പുള്ളൂ. ബി.ജെ.പി. പ്രവർത്തകർ ബലംപ്രയോഗിച്ച് എതിർസ്ഥാനാർഥികളുടെ നാമനിർദേശപത്രിക പിൻവലിപ്പിച്ചതായി സി.പി.എമ്മും കോൺഗ്രസും ആരോപിച്ചു. വ്യാഴാഴ്ചയായിരുന്നു നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അന്നു തങ്ങളുടെ 121 സ്ഥാനാർഥികളുടെ നാമനിർദേശപത്രിക പിൻവലിപ്പിച്ചതായി സി.പി.എമ്മും 124 സ്ഥാനാർഥികളുടെ പത്രിക പിൻവലിപ്പിച്ചതായി കോൺഗ്രസും ആരോപിച്ചു. നാമനിർദേശപത്രിക വാങ്ങാനും നൽകാനും എത്തിയവരെ തിരഞ്ഞെടുപ്പ് ഓഫീസുകളുടെ മുന്നിൽ ബി.ജെ.പി. പ്രവർത്തകർ ആക്രമിച്ചു. അവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോഴും പോലീസ് നോക്കിനിന്നെന്നും കോൺഗ്രസും സി.പി.എമ്മും ആരോപിച്ചു. ജനപിന്തുണ നഷ്ടപ്പെട്ട ഇരുപാർട്ടികളും തോൽവി മുന്നിൽക്കണ്ട് സ്ഥാനാർഥികളെ നിർത്താതിരുന്നതാണെന്നു ബി.ജെ.പി. വക്താവ് നബേന്ദു ഭട്ടാചാര്യ പ്രതികരിച്ചു. Content Highlights:Tripura panchayat polls, BJP


from mathrubhumi.latestnews.rssfeed https://ift.tt/30rrtOG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages