കൊല്ലത്ത് എച്ച്1 എന്‍1 പനി പടരുന്നു; ഒരാഴ്ചയ്ക്കിടെ രണ്ട് മരണം 50 പേര്‍ നിരീക്ഷണത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 25, 2019

കൊല്ലത്ത് എച്ച്1 എന്‍1 പനി പടരുന്നു; ഒരാഴ്ചയ്ക്കിടെ രണ്ട് മരണം 50 പേര്‍ നിരീക്ഷണത്തില്‍

കൊല്ലം: ജില്ലയില്‍ എച്ച്1എന്‍1 പനി വ്യാപകമായി പടരുന്നു. ഒരാഴ്ച്ചയ്ക്കിടെ രണ്ട് കുട്ടികളാണ് പനി ബാധിച്ച് മരിച്ചത്. 50 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണുള്ളത്.

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം നെടുമ്പന സ്വദേശിയായ ഒന്നരവയസ്സുകാരനും കൊട്ടിയം സ്വദേശിയായ നാലാം ക്ലാസ്സുകാരിയുമാണ് മരിച്ചത്. ഇതിന് പിന്നാലെ ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി പനി സ്ഥിരീകരിച്ചിട്ടുണ്ട്.

വായുവിലൂടെ പടരുന്ന രോഗമായതിനാല്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പനി, ശരീരവേദന, തലവേദന, തൊണ്ടവേദന, ചുമ, വയറിളക്കവും ചര്‍ദ്ദി, എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം ആശുപത്രിയില്‍ ചികിത്സ തേടണം.

തദ്ദേശമായുള്ളതും മഴയുള്ള കാലാവസ്ഥയായതിനാലും പെട്ടന്ന് വൈറസ് പടരുവാനും സാധ്യതയുണ്ട്. ജലദോഷപ്പനി വന്നാലും വിശ്രമവും വേണമെന്നുമാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എച്ച്1 എന്‍1 പനിക്ക് പുറമെ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സും പടരുന്നുണ്ട്.

ഇതിനിടെ കാസര്‍കോട് ബദിയടുക്കയില്‍ പനി ബാധിച്ച് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തിലെ വിശദമായ പരിശോധനകള്‍ തുടങ്ങി. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണുള്ളത്. കുട്ടികള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രികളില്‍ നിന്നും സാമ്പിളുകള്‍ പൂനൈ വൈറോളജി ലാബിലേക്ക് അയച്ചു.



from mangalam.com https://ift.tt/32OWVsp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages