‘ഇങ്ങനെ രാജ്യത്തിനായി അദ്ധ്വാനിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയുമായിരിക്കും വിദേശകാര്യ വകുപ്പ്’: ദുബായ് ലേബര്‍ ക്യാമ്പില്‍ അതിഥിയായി വി. മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 14, 2019

‘ഇങ്ങനെ രാജ്യത്തിനായി അദ്ധ്വാനിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയുമായിരിക്കും വിദേശകാര്യ വകുപ്പ്’: ദുബായ് ലേബര്‍ ക്യാമ്പില്‍ അതിഥിയായി വി. മുരളീധരന്‍

ദുബായ്: അംബരചുംബികളിലും വേഗമാര്‍ഗ്ഗങ്ങളിലും ഏത് അത്തറിട്ട് മായ്ചാലും അവരുടെ വിയര്‍പ്പിന്റെ ഗന്ധം മാഞ്ഞു പോകില്ല. ഇങ്ങനെ രാജ്യത്തിന് പുറത്ത് പോയി അദ്ധ്വാനിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയുമായിരിക്കും വിദേശകാര്യ വകുപ്പെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ദുബായിലെ ലേബര്‍ ക്യാമ്പില്‍ അപ്രതീക്ഷിത അതിഥിയായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

നൈജീരിയന്‍ സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ ദുബായ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് കേന്ദ്രമന്ത്രി എത്തിയത്.

പിന്നീട് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രിക്ക് പൗരസ്വീകരണവും നല്‍കി. ഇതിന് ശേഷമാണ് അദേഹം ദുബായിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനം നടത്തിയത്. തൊഴിലാളികള്‍ക്കൊപ്പമാണ് അദേഹം ഉച്ചഭക്ഷണം കഴിച്ചത്. വിദേശകാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം വി. മുരളീധരന്‍ പങ്കെടുക്കുന്ന യുഎഇയിലെ ആദ്യ പൊതു പരിപാടിയാണ് ഇത്.

വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

മരുഭൂമിയിലെ ചൂടും പൊടിക്കാറ്റും സഹിച്ച്, അതെല്ലാം മറന്ന് കുടുംബത്തിന്റെ നിലനില്‍പ്പിനായി കാശയക്കുന്നതില്‍ സംതൃപ്തി കാണുന്ന, അദ്ധ്വാനിക്കുന്ന, ഇന്ത്യാക്കാരായ ഒരു വലിയ വിഭാഗത്തിന്റെ നെടുവീര്‍പ്പുകള്‍ കാണാം ദുബായിയിലെ ലേബര്‍ ക്യാമ്പുകളില്‍....

ദുബായിയില്‍ ആഡംബരമായി പൊങ്ങി നില്‍ക്കുന്ന അംബരചുംബികളിലും വേഗമാര്‍ഗ്ഗങ്ങളിലും ഏത് അത്തറിട്ട് മായ്ചാലും അവരുടെ വിയര്‍പ്പിന്റെ ഗന്ധം മാഞ്ഞു പോകില്ല. ഇങ്ങനെ രാജ്യത്തിന് പുറത്ത് പോയി അദ്ധ്വാനിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയുമായിരിക്കും വിദേശകാര്യ വകുപ്പ്. അവന്റെ അല്ലെങ്കില്‍ അവളുടെ പ്രശ്‌നങ്ങളുടെ പരിഹാര കേന്ദ്രവും അഭയം പ്രാപിക്കാവുന്ന വിശ്വസ്ത കരങ്ങളുമായിരിക്കും വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ ഓരോ സ്ഥാപനങ്ങളും. നൈജീരിയയില്‍ നിന്നുള്ള മടക്കയാത്രയിലാണ് ദുബായിയിലെ എവര്‍ സെന്റായിയുടെ 1500 ഓളം വരുന്ന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കാന്‍ അവസരമുണ്ടായത്. അതൊരു അനുഭവമായി മാറുകയായിരുന്നു. അവര്‍ക്കൊപ്പം, അവരിലൊരാളായി, അവരുടെ പ്രശ്‌നങ്ങളും സന്തോഷങ്ങളും പങ്കു വച്ച് , അവരോടൊപ്പം ഭക്ഷണം കഴിച്ച്, ഒരു മണിക്കൂറിലധികം സമയം അവിടെ ചെലവഴിക്കാന്‍ എനിക്ക് സാധിച്ചു. പല സംസ്ഥാനങ്ങളില്‍ നിന്നായി ഇന്ത്യയുടെ ഒരു പരിശ്ചേദം തന്നെ ആ ലേബര്‍ ക്യാമ്പിലുണ്ടായിരുന്നു. അവര്‍ക്കിടയില്‍ ചെലവഴിക്കാന്‍ സാധിച്ച നിമിഷങ്ങള്‍ക്കും, ഒരു സഹോദരനെപ്പോലെ അവരെനിക്ക് നല്‍കിയ ഭക്ഷണത്തിനും സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിനും ഞാന്‍ നന്ദി പറയുന്നു.



from mangalam.com http://bit.ly/31AGRtC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages