ന്യൂഡല്‍ഹി: ഷാങ്ങ്ഹായ് ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ സൗഹൃദം പങ്കുവച്ചതായി സൂചന. കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കേകിലെ ഉച്ചകോടിവേദിയിലെ ലീഡേഴ്‌സ് ലോഞ്ചില്‍ കണ്ടുമുട്ടിയപ്പോഴാണ് ഇരുവരും സൗഹൃദസംഭാഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരും ഹസ്തദാനം ചെയ്തതായി പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറയുകയായിരുന്നു എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. എന്നാല്‍ ഇത് ഔദ്യോഗിക കൂടിക്കാഴ്ചയല്ലെന്നാണ് റിപ്പോര്‍ട്ട്.
40 സൈനീകര്‍ വീരമൃത്യുവരിച്ച പുല്‍വാമാ ഭീകരാക്രമണത്തിനേത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് രണ്ട് പ്രധാനമന്ത്രിമാരും പരസ്പരം കൂടിക്കാഴ്ച നടത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് കിര്‍ഗിസ്താന്‍ പ്രസിഡന്റ് സൂറണ്‍ബേ ഒരുക്കിയ അത്താഴിവിരുന്നില്‍ ഇരുവരും എത്തിയെങ്കിലും പരസ്പരം മുഖം നല്‍കാതെ മടങ്ങുകയായിരുന്നു.
ഉച്ചകോടിയില്‍ പാക്കിസ്താനെ വേദിയിലിരുത്തി രൂക്ഷവിമര്‍ശനമാണ് മോദി ഉന്നയിച്ചത്. ഭീകരത പ്രോത്സാഹിപ്പിക്കുകയും ഭീകരസംഘടകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ കണക്ക് പറയേണ്ടി വരുമെന്നും പ്രധാനമന്ത്രി ഉച്ചകോടിക്കിടെ പറഞ്ഞിരുന്നു.
from mangalam.com http://bit.ly/2IieloU
via IFTTT
No comments:
Post a Comment