കോട്ടയം: കെ.എം. മാണിയുടെ ഒാർമകൾ നിറഞ്ഞുനിൽക്കുന്ന കോട്ടയത്തെ പാർട്ടി ആസ്ഥാനത്താണ് നിർണായകയോഗം ചേർന്ന് ജോസ് കെ. മാണി സംസ്ഥാനകമ്മിറ്റി യോഗം വിളിക്കാനുള്ള സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കൾ കാത്തിരിക്കെ കടന്നുവന്ന ജോസ് കെ. മാണി, അച്ഛന്റെ പേരെഴുതിവെച്ച മുറിയിലേക്കാണ് നേരിട്ടുപോയത്. അച്ഛന്റെ കസേരയിൽ ഇരുന്നായിരുന്നു അനൗപചാരിക യോഗം. എം.എൽ.എ.മാരും നിയുക്ത എം.പി.യും മുതിർന്ന നേതാക്കളും പങ്കെടുത്തു. പത്തുമിനിറ്റിനുശേഷം പുറത്തുവന്ന് സംസ്ഥാനകമ്മിറ്റി വിളിക്കുന്ന കാര്യം പ്രഖ്യാപിച്ചു. പിന്നീട്, പാർട്ടിയുടെ ഒട്ടേറെ പ്രധാന യോഗങ്ങൾക്ക് സാക്ഷിയായ മേൽനിലയിലെ മുറിയിൽ ഉന്നതാധികാരസമിതി യോഗം ചേർന്നു. കെ.എം. മാണിയുടെ മരണശേഷം ചെയർമാൻസ്ഥാനത്തെച്ചൊല്ലി ശക്തമായ ഭിന്നതയ്ക്കിടെ നിർണായകയോഗത്തിന് പാർട്ടി ആസ്ഥാനം തിരഞ്ഞെടുത്തത് ആലോചനയോടെയാണ്. വിമതരല്ല, തങ്ങൾ ഒൗദ്യോഗികംതന്നെയാണ് എന്ന ശക്തമായ സൂചന നൽകുകയായിരുന്നു ലക്ഷ്യം. തർക്കം ഇങ്ങനെ * ജോസ് കെ. മാണിയുടെ കേരളയാത്ര തന്നെ അറിയിച്ചില്ലെന്ന് ജോസഫിന്റെ ആരോപണം, മറുപടി. * പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. അത് നിരാകരിക്കപ്പെട്ടു. തോമസ് ചാഴികാടനെ സ്ഥാനാർഥിയാക്കി. * തിരഞ്ഞെടുപ്പിനുശേഷം ചെയർമാൻസ്ഥാനം തർക്കത്തിൽ. പാർട്ടിഭരണഘടന പ്രകാരം വർക്കിങ് ചെയർമാൻ, ചെയർമാന്റെ സ്ഥാനം വഹിക്കുമെന്ന് ജോസഫ്. സംസ്ഥാനകമ്മിറ്റി വിളിക്കണമെന്നും ഇതിൽ ചെയർമാനെ കണ്ടെത്തണമെന്നും ജോസ് കെ. മാണി. * സഭാനേതാവായി താത്കാലികമായി ജോസഫ് മാറുന്നു. നേതാവിനെ അറിയിക്കണമെന്ന് സ്പീക്കർ. * മധ്യസ്ഥചർച്ചകൾ, ഫോർമുലകൾ. ഒടുവിൽ സി.എഫ്. തോമസിനെ ചെയർമാനാക്കി ഒത്തുതീർപ്പെന്ന് ജോസഫ്. താൻ സഭാനേതാവും വർക്കിങ് ചെയർമാനും. ജോസ് കെ. മാണി വൈസ് ചെയർമാനുമെന്നും അറിയിച്ചു. പക്ഷേ, ഇതുപറയേണ്ടത് സംസ്ഥാനകമ്മിറ്റിയിലെന്നുപറഞ്ഞ് ജോസ് കെ. മാണി തള്ളുന്നു. Content Highlights:jose k mani conducts meeting in kottayam party office
from mathrubhumi.latestnews.rssfeed http://bit.ly/2WM2zvS
via
IFTTT
No comments:
Post a Comment