ചെന്നൈ: നാളിതുവരെ കാണാത്ത കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ് ചെന്നൈയും പരിസരജില്ലകളും. സ്കൂളുകൾ, ഹോട്ടലുകൾ, വനിതാഹോസ്റ്റലുകൾ, ഐ.ടി.സ്ഥാപനങ്ങൾ, ചായക്കടകൾ, നിർമാണമേഖല എന്നിവയുടെ പ്രവർത്തനം ഏതുനിമിഷവും നിലയ്ക്കാവുന്ന നിലയിലാണ്. നഗരമധ്യത്തിലാണ് ജലക്ഷാമം എറ്റവും കൂടുതൽ. രാവിലെമുതൽ വൈകീട്ടുവരെ കന്നാസുകൾ, കുടങ്ങൾ എന്നിവയുമായി നഗരവാസികൾ വെള്ളത്തിനായി ബൈക്കുകളിലും സൈക്കിളുകളിലും ചീറിപ്പായുന്ന അവസ്ഥ. കുഴൽക്കിണറുകൾക്കുമുന്നിൽ നീണ്ടനിര. ടാങ്കർ ലോറിയിൽ വെളളമെത്തിയാൽ ഉന്തുംതള്ളും. സ്വകാര്യ ടാങ്കർലോറികളിലെത്തുന്ന വെള്ളത്തിനു 'ബുക്ക്' ചെയ്താൽ കിട്ടാൻ 16 മുതൽ 20 വരെ ദിവസം കാത്തിരിക്കണം. 'മെട്രോ വാട്ടറി'ന്റെ ടാങ്കർ ലോറികൾവഴി 'ബുക്ക്' ചെയ്താൽ 40 ദിവസംകഴിഞ്ഞു തരാമെന്നാണു കോർപ്പറേഷൻ അധികൃതർ പറയുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കു നീങ്ങിയതുപോലെ ഇപ്പോൾ എല്ലാവരും വെള്ളത്തിനായി റോഡുകളിലാണ്. ഒരുകുടം വെള്ളത്തിനായി എത്രദൂരം സഞ്ചരിക്കാനും എല്ലാവരും തയ്യാർ. ചെന്നൈയിലെ പ്രധാന ജലസ്രോതസ്സുകളായ പുഴൽ, പൂണ്ടി, ചെമ്പരമ്പാക്കം, ചോഴവാരം എന്നീ തടാകങ്ങൾ വറ്റിവരണ്ടിട്ട് രണ്ടാഴ്ചയോളമായി. നെമ്മേലി, മിഞ്ചൂർ എന്നിവിടങ്ങളിലെ കടൽവെള്ളശുദ്ധീകരണകേന്ദ്രങ്ങളിൽനിന്നുള്ള 200 ദശലക്ഷം ലിറ്റർ വെള്ളവും കടലൂർ ജില്ലയിലെ വീരാനം തടാകത്തിൽനിന്നുള്ള 150 ദശലക്ഷം ലിറ്റർ വെള്ളവുമാണു നഗരത്തിൽ ഒന്നിടവിട്ടദിവസങ്ങളിൽ വിതരണംചെയ്യുന്നത്. 580 ദശലക്ഷം ലിറ്റർ വെള്ളം വിതരണംചെയ്യുമെന്നാണു സർക്കാരിന്റെ അവകാശവാദം. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വെള്ളം ലഭിക്കണമെങ്കിൽ ദിവസേന 12,000 ദശലക്ഷം ലിറ്റർ വിതരണംചെയ്യണമെന്നാണ് 2011-ലെ കണക്ക്. മഴകുറഞ്ഞതിനോെടാപ്പം 2011-നുശേഷം നഗരത്തിൽ ജലവിതരണത്തിനായി പുതിയ പദ്ധതികൾ സ്ഥാപിക്കാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാകാൻകാരണമായി. അതേസമയം, കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന വാദം തെറ്റാണെന്നാണ് ജലവിഭവമന്ത്രി എസ്.പി. വേലുമണി പറയുന്നത്. സമീപജില്ലകളിൽ കാർഷികാവശ്യത്തിനായി കുഴിച്ച കിണറുകളിൽനിന്നു വെള്ളം കൊണ്ടുവരുമെന്നാണു സർക്കാർവാഗ്ദാനം. പല സ്കൂളുകളും വെള്ളമില്ലാത്തതിനാൽ പൂട്ടലിന്റെ വക്കിലാണ്. ചെന്നൈയിലെയും പരിസരങ്ങളിലെയും 50 വനിതാഹോസ്റ്റലുകൾ പൂട്ടി. തമിഴ്നാട്ടിൽ നിർമാണപ്രവർത്തനങ്ങൾ ഭൂരിഭാഗവും മുടങ്ങി. ഫ്ലാറ്റുകളുടെയും കെട്ടിടങ്ങളുടെയും നിർമാണപ്രവർത്തനങ്ങൾ പാതിവഴിലാണ്. മെട്രോ റെയിലിന്റെ പണിയും ഇഴഞ്ഞുനീങ്ങുന്നു. Content Highlights:Chennai, water
from mathrubhumi.latestnews.rssfeed http://bit.ly/2XXW5q6
via
IFTTT
No comments:
Post a Comment