തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ വിദേശ വനിതയെ കാണാനില്ലെന്നു പരാതി. ജര്‍മന്‍ സ്വദേശി ലിസ വെയ്‌സിനെയാണ് കാണാനില്ലെന്നു പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡി.ജി.പിക്ക് കത്തയച്ചു. യുവതിയുടെ അമ്മ കോണ്‍സുലേറ്റിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡി.ജി.പിക്ക് കത്തയ്ച്ചത്.
വലിയതുറ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചട്ടിണ്ട്. മാര്‍ച്ച് ഏഴിനു ലിസ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യു.എസ് പൗരന്‍ മുഹമ്മദലി നാട്ടിലേക്ക് മടങ്ങിയതായും പോലീസ് പറഞ്ഞു. കൊല്ലം അമൃതപുരിയിലേക്ക് പോകാനുള്ള വിലാസമാണ് യുവതി നല്‍കിയിരിക്കുന്നത്.
from mangalam.com https://ift.tt/2KMkQmj
via IFTTT
No comments:
Post a Comment