ഇഗ്‌നോ മാതൃകയിൽ കേരളത്തിന് സ്വന്തം സർവകലാശാല വരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 11, 2019

ഇഗ്‌നോ മാതൃകയിൽ കേരളത്തിന് സ്വന്തം സർവകലാശാല വരുന്നു

തിരുവനന്തപുരം: ദേശീയതലത്തിലുള്ള ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) മാതൃകയിൽ കേരളത്തിന് സ്വന്തമായി ഓപ്പൺ സർവകലാശാല വരുന്നു. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും നടത്തുന്ന ഓപ്പൺ, വിദൂരവിദ്യാഭ്യാസ കോഴ്‌സുകളും ഒരുമിപ്പിക്കുന്നതിനാണിത്. ആർട്‌സ് ആൻഡ് സയൻസ് സർവകലാശാലകളിൽ ഇനി വിദൂരവിദ്യാഭ്യാസ സെന്ററുകൾ ഉണ്ടാകില്ല. അടുത്ത അധ്യയനവർഷംമുതൽ ഇത്തരം കോഴ്‌സുകൾ ഓപ്പൺ സർവകലാശാലയിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. യു.ജി.സി. അംഗീകാരത്തോടെയാകും ഓപ്പൺ സർവകലാശാല. കോഴ്‌സുകൾക്ക് റെഗുലർ കോഴ്‌സുകൾപ്പോലെ മറ്റ് സർവകലാശാലകളുടെയും അംഗീകാരമുണ്ടാകും. ഇതുസംബന്ധിച്ച് നിർദേശം നൽകാൻ കേരള സർവകലാശാല മുൻ പി.വി.സി. ഡോ. ജെ. പ്രഭാഷിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം ബുധനാഴ്ച ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന് റിപ്പോർട്ട് നൽകും. 2017-ലെ യു.ജി.സി. ചട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളും വിദൂരവിദ്യാഭ്യാസം നിലവിലുള്ള ആർട്‌സ് ആൻഡ് സയൻസ് സർവകലാശാലകളിൽനിന്ന് ഓപ്പൺ സർവകലാശാലകളിലേക്ക് മാറ്റണമെന്ന് നിർദേശിച്ചിരുന്നു. കേരളത്തിൽ മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തുതന്നെ ഇതിന്‌ ശ്രമം തുടങ്ങിയെങ്കിലും സാമ്പത്തികപരാധീനതമൂലം യാഥാർഥ്യമായില്ല. രാജ്യത്ത് 14 സംസ്ഥാനങ്ങളിൽ ഓപ്പൺ സർവകലാശാലകൾ നിലവിലുണ്ട്. ബിരുദ, ബിരുദാനന്തര മേഖലകളിലായി 20 കോഴ്‌സുകൾ വിദൂരവിദ്യാഭ്യാസ മേഖലയിൽ നടക്കുന്നുണ്ട്. വിഷയങ്ങളുടെ എണ്ണമെടുത്താൽ ഇത് നൂറോളം വരും. എം.ബി.എ., എം.സി.എ. അടക്കമുള്ള പ്രൊഫഷണൽ കോഴ്‌സുകൾവരെ വിദൂരവിദ്യാഭ്യാസത്തിലൂടെ നടക്കുന്നു. വിവിധ സർവകലാശാലകൾ നടത്തുന്ന ഇത്തരം കോഴ്‌സുകൾ ഒരുമിപ്പിക്കുന്നത് ഏകീകൃതസ്വഭാവം ഉണ്ടാക്കും. നിലവിൽ റെഗുലർ, വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ തമ്മിൽ സർട്ടിഫിക്കറ്റ് നോക്കിയാൽ തിരിച്ചറിയില്ല. ഇവ വേർതിരിച്ചറിയുന്നതിനും കഴിയും. സംസ്ഥാനം ആകെ പരിധിയുള്ളതിനാൽ സർവകലാശാലയുടെ ആസ്ഥാനം എവിടെ വേണമെന്ന് തീരുമാനിച്ചിട്ടില്ല. കേരളയടക്കം വിവിധ സർവകലാശാലകളിൽ നിലവിൽ വിദൂരവിദ്യാഭ്യാസ വകുപ്പും അധ്യാപകരുമുണ്ട്. ഈ സംവിധാനം ഓപ്പൺ സർവകലാശാലയുടെ ഭാഗമായി മാറും. പഠനത്തിന് സമ്പർക്ക ക്ലാസും ഓൺലൈൻ അധ്യയനവും ഓപ്പൺ സർവകലാശാല നടത്തുന്ന കോഴ്‌സുകളിൽ അധ്യയനത്തിനായി സമ്പർക്ക ക്ലാസുകളാണ് വിഭാവനം ചെയ്യുന്നത്. നിലവിലുള്ള കോളേജുകൾ വിദ്യാർഥികൾക്ക് സഹായകേന്ദ്രങ്ങളായി പ്രവർത്തിക്കും. സർവകലാശാലാ ആസ്ഥാനത്ത് ഓരോ വിഷയത്തിനും ഫാക്കൽറ്റി ഉണ്ടാകും. സിലബസും കരിക്കുലവും നിശ്ചയിക്കുന്നതും പഠനസാമഗ്രികൾ തയ്യാറാക്കുന്നതും ഫാക്കൽറ്റിയാകും. ക്രെഡിറ്റ് സമ്പ്രദായത്തിലാകും കോഴ്‌സ് നടത്തുക. സമ്പർക്ക ക്ലാസുകൾക്കുപുറമേ ഓൺലൈനായുള്ള അധ്യയനവും ഓപ്പൺ സർവകലാശാല വിഭാവനം ചെയ്യുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2wOYTtM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages