കോട്ടയ്‌ക്കൽ: കേരളത്തിലെ ആദ്യത്തെ സൈബർ ആക്രമണ പ്രതിരോധ കേന്ദ്രം(സൈബർ ഡിഫൻസ്) തിരുവനന്തപുരത്ത് തുടങ്ങി. സ്ഥാപനങ്ങളും വ്യക്തികളും സൈബർ ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പ്രവർത്തനം തുടങ്ങുന്നത്.കേരളാ പോലീസിന്റെ സൈബർ ഡോമുമായി സഹകരിച്ച് സൈബർ സുരക്ഷാരംഗത്ത് പ്രവർത്തിക്കുന്ന സ്‌ട്രാവാ ടെക്‌നോളജീസാണ് പുതിയ സംരംഭത്തിന് നേതൃത്വം നൽകുന്നത്. സ്‌ട്രാവ സൈബർ ലാബ്‌സ് എന്നാണ് സ്ഥാപനം അറിയപ്പെടുക.സാധാരണക്കാർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിൽ സൈബർ നിയമങ്ങൾ, സൈബർ സുരക്ഷയെക്കുറിച്ചുള്ള അറിവുകൾ എന്നിവ ഇവിടെനിന്ന് ലഭിക്കും. കമ്പനികൾക്ക് അവരുടെ സൈബർരംഗത്തുള്ള ഉത്‌പന്നങ്ങൾ നിർമിക്കാനും അവയുടെ സുരക്ഷ പരിശോധിക്കാനും വേണ്ടിയുള്ള ടൂഗിൾ എന്ന ടെസ്റ്റ്‌ബെഡ്, സൈബർ ത്രെട്ട് ഇന്റലിജൻസ്, സൈബർ ഓഡിറ്റിങ് തുടങ്ങിയ സേവനങ്ങളും ഈ കേന്ദ്രത്തിലൂടെ ലഭ്യമാകും.ഇസ്രയേൽ, ജർമനി, യു.എസ്., സിംഗപ്പുർ, തുടങ്ങിയ രാജ്യങ്ങളിലെ സൈബർ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളെയും വിദഗ്‌ധരെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു സൈബർ ഇന്നവേഷൻ ഹബ്ബാക്കി സ്‌ട്രാവാ സൈബർ ലാബ്‌സിനെ മാറ്റുകയാണ് ലക്ഷ്യം.
from mathrubhumi.latestnews.rssfeed http://bit.ly/2XFw2Ea
via
IFTTT
No comments:
Post a Comment