നിപ വൈറസ് ബാധിതന്റെ രക്തസാമ്പിളുകള്‍ ഇന്ന് വീണ്ടും പരിശോധിക്കും; പരിശോധന കളമശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 7, 2019

നിപ വൈറസ് ബാധിതന്റെ രക്തസാമ്പിളുകള്‍ ഇന്ന് വീണ്ടും പരിശോധിക്കും; പരിശോധന കളമശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍

കൊച്ചി: നിപ വൈറസ് ബാധയെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ രക്തസാമ്പിളുകള്‍ ഇന്ന് വീണ്ടും പരിശോധിക്കും. വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ നിന്നും പൂര്‍ണമായും മാറിയോ എന്ന് പരിശോധിക്കുന്നതിനാണ് വീണ്ടും ഇത്തരത്തില്‍ പരിശോധനകള്‍ നടത്തുന്നത്.

കളമശേരി മെഡിക്കല്‍ കോളജിലെ പ്രത്യേക ലാബിലാണ് പരിശോധന നടത്തുന്നത്. അതേസമയം, ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടയ്ക്കുള്ള പനി മാറ്റിനിര്‍ത്തിയാല്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇയാള്‍ ഇപ്പോള്‍ തന്നെ ഭക്ഷണം കഴിക്കുന്നതായും അമ്മയുമായി സംസാരിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ഇതി നിടെ വൈറസ് ബാധയേറ്റ യുവാവുമായി നേരിട്ട് ഇടപഴകിയ 52 പേരുടെ ചുരുക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടത്തിയ രക്തപരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം കുറയുന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തുന്ന പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയാലും മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാകും തുടര്‍നടപടികള്‍.



from mangalam.com http://bit.ly/2wGuJcl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages