കാണാതായ വ്യോമസേനാ വിമാനത്തിൽ അഞ്ചൽ സ്വദേശിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 4, 2019

കാണാതായ വ്യോമസേനാ വിമാനത്തിൽ അഞ്ചൽ സ്വദേശിയും

അഞ്ചൽ(കൊല്ലം): അരുണാചൽ പ്രദേശിൽ ചൈന അതിർത്തിക്കു സമീപം കാണാതായ വ്യോമസേനാ വിമാനത്തിൽ അഞ്ചൽ സ്വദേശിയും. ഫ്ലൈറ്റ് എൻജിനീയറായ ഏരൂർ ആലഞ്ചേരി വിജയ വിലാസത്തിൽ (കൊച്ചു കോണത്ത് വീട്) അനൂപ് കുമാർ (29) ഉൾപ്പെടെ 13 സൈനികരെയാണ് കാണാതായത്. അസമിലെ ജോർഹട്ടിൽനിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് മെൻചുക അഡ്വാൻസ് ലാൻഡിങ് ഗ്രൗണ്ടിലേക്ക് തിരിച്ച ആന്റോനോവ് എഎൻ- 32 എന്ന വിമാനമാണ് കാണാതായത്. വ്യോമസേനയുടെ ഏഴ് ഓഫീസർമാരും ആറുസൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 11 വർഷമായി സൈന്യത്തിലുള്ള അനൂപ് ഒന്നരമാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുണ്ട്. അനൂപിന്റെ ബന്ധുക്കൾ അസമിലേക്ക് തിരിച്ചു. content highlights:kollam anchal native also present in missing airforce plane


from mathrubhumi.latestnews.rssfeed http://bit.ly/2Ii8O0w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages