യുപി: കാമുകിക്കൊപ്പം മുറിയില്‍ നിന്നും പിടികൂടിയ കാമുകനെ യുവതിയും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ഗൊരാഖ്പൂര്‍ ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്. സൂരജ് പാല്‍(24) എന്ന യുവാവാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
യുവതിയുടെ സഹോദരന്‍ ഗൗതം പാല്‍ കാണാനാകാത്ത സാഹചര്യത്തില്‍ യുവതിയുടെ മുറിയില്‍ നിന്നും സൂരജിനെ കണ്ടെത്തുകയായിരുന്നു. തന്നെ കണ്ടെന്ന് മനസിലായതോടെ സൂരജ് കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഗൗതമിന് നേരെ വെടിയുതിര്‍ത്തു. ഗൗതമിന് ഗുരുതരമായി പരുക്ക് പറ്റുകയും ചെയ്തു.
വെടിയൊച്ച കേട്ട നാട്ടുകാര്‍ ഓടിക്കൂടുകയും ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം ചേര്‍ന്ന് സൂരജിനെ പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തടിക്കഷ്ണങ്ങള്‍ ഉപയോഗിച്ചും മൂര്‍ഛയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചും സൂരജിനെ നാട്ടുകാരും യുവതിയുടെ ബന്ധുക്കളും ചേര്‍ന്ന് തല്ലി ചതച്ചു. തലക്ക് മാരകമായി പരുക്ക് പറ്റിയ സൂരജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ യുവതിയുടെ സഹോദരന്‍ ഗൗതമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറ് പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. യുവതിയുടെ പിതാവും സഹോദരനും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. സൂരജും കാമുകിയും കിടക്ക പങ്കിടുന്ന സമയമാണ് ഗൗതം ഇവരെ കണ്ടതെന്നാണ് വിവരം.
from mangalam.com http://bit.ly/2KnrKxA
via IFTTT
No comments:
Post a Comment