ചെന്നൈ: സോണിയാ ഗാന്ധിയെ അമ്മയെന്ന് പരാമര്‍ശിച്ച ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. യുപിഐ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട സോണിയഗാന്ധിയെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്.
'എത്രയും ബഹുമാനപ്പെട്ട അണ്ണൈ (അമ്മ) സോണിയാ ഗാന്ധിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍' എന്നായിരുന്നു അദ്ദേഹം കുറിച്ചത്. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദരസൂചകമായി സോണിയാ ഗാന്ധിയെ അണ്ണൈ സോണിയാ എന്നാണ് വിളിക്കുന്നത്.
ഒരു ശക്തിക്കും കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ നിന്നും മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ബഹസ്വരതയ്ക്കും മതേതരത്വത്തിനും സാമൂഹിക നീതിക്കും സമത്വത്തിനും പ്രാധാന്യം നല്‍കുന്നുവെന്നും ദ്രാവിഡ കക്ഷി തലവന്‍ പറഞ്ഞു. അതിനൊപ്പം പാവങ്ങളുടെയും മധ്യ വര്‍ഗ്ഗത്തിന്റെയും ന്യൂനപക്ഷത്തിന്റെയും വിശ്വാസം കോണ്‍ഗ്രസിന് തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2XkRb6k
via IFTTT
No comments:
Post a Comment