പ്രവാസിയുടെ ആത്മഹത്യ പിന്നില്‍ സിപിഎമ്മിലെ ചേരിതിരിവ് തന്നെ; പി. ജയരാജന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിനും പകപോക്കല്‍; വെളിപ്പെടുത്തലുമായി ഭാര്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 22, 2019

പ്രവാസിയുടെ ആത്മഹത്യ പിന്നില്‍ സിപിഎമ്മിലെ ചേരിതിരിവ് തന്നെ; പി. ജയരാജന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിനും പകപോക്കല്‍; വെളിപ്പെടുത്തലുമായി ഭാര്യ

കണ്ണൂര്‍: പ്രവാസിമലയാളിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭയുടെ അനുമതി ലഭിക്കാത്ത സംഭവം മാത്രമല്ല പാര്‍ട്ടിയില്‍ നിന്നും മാസങ്ങളായി നീണ്ടു നിന്ന മാനസീക പീഡനമാണ് സാജന്‍ പാറയിലിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് പറഞ്ഞ് ഭാര്യ ബീന. ഒരു മാധ്യമത്തോടാണ് ബീന പ്രതികരിച്ചത്.

നഹരസഭയുടെ അനുമതി ലഭിച്ചാലും കണ്‍വെന്‍ഷന്‍ സെന്റര്‍ സമാധാനമായ നടത്താന്‍ സാധിക്കുമോ എന്ന് സാജന്‍ ഭയന്നിരുന്നുവെന്നും ഭാര്യ പറഞ്ഞു. വിഷയത്തില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇടപെട്ടതിനും ഇവര്‍ക്ക് പകയുണ്ടായിരുന്നു. ജൂണ്‍ രണ്ടിന് നടന്ന പി. ജയരാജന്റെ മകന്റെ വിവാഹത്തില്‍ സാജന്‍ പങ്കെടുത്തതും പകപോക്കലിന്റെ കാരണമായിട്ടുണ്ടാകാമെന്ന് ഭര്‍ത്താവ് ഇടയ്ക്ക് പറയുമായിരുന്നുവെന്ന് ബീന പറഞ്ഞു.

'ഞാന്‍ കല്യാണത്തിനു പോയത് അവര്‍ അറിഞ്ഞിട്ടുണ്ട്, പി.കെ.ശ്യാമളയുമായി അടുപ്പമുള്ള ഒരാള്‍ എന്നോടു വിളിച്ചു ചോദിച്ചു', എന്ന് ഒരിക്കല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബീന മാധ്യമത്തോട് പറഞ്ഞു. ഒരിക്കല്‍ പി ജയരാജന്റെ സഹായം തേടി എന്ന കാരണം കൊണ്ടാണ് നഗരസഭാധ്യക്ഷ കൂടുതല്‍ ദ്രോഹിച്ചതെന്നും ജയരാജന് പകരം എം.വി.ഗോവിന്ദനെ സമീപിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഭാര്യ പറയുന്നു.

വളരെ കഷ്ടപ്പെട്ടിട്ടും പി.കെ. ശ്യാമളയും, സെക്രട്ടറി ഗിരീഷും എന്‍ജിനിയര്‍ കലേഷും പാര്‍ഥാ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.



from mangalam.com http://bit.ly/31LljdH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages