എരുമേലി: പ്രണയപ്പകയുടെ വാര്‍ത്തകള്‍ കേരളത്തില്‍ ഇപ്പോള്‍ സ്ഥിരമാണ്. എരുമേലിയില്‍ നിന്നും ഇത്തരത്തില്‍ തന്നെയുള്ള ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് യുവാവിന്റെ ഭീഷണി. കൂടാതെ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെത്തി പ്രതി കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ നന്നായി കൈകാര്യം ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. മുട്ടപ്പള്ളി വേലംപറമ്പില്‍ ആല്‍ബിന്‍ വര്‍ഗീസിനെ(20)യാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കുറേ നാളുകളായി എരുമേലിയില്‍ ബിരുദ കോഴ്‌സ് പഠിക്കുന്ന പെണ്‍കുട്ടിയോട് ആല്‍ബിന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇപ്പോഴൊക്കെ പെണ്‍കുട്ടി ഈ വിവാഹാഭ്യര്‍ത്ഥനകള്‍ നിരസിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ആല്‍ബിന്‍ ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു പെണ്‍കുട്ടി. ക്ലാസ് വിട്ട് വരുമ്പോള്‍ പലപ്പോഴും എരുമേലി ബസ് സ്റ്റാന്‍ഡില്‍ പലപ്പോഴായി യുവാവ് പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഒരിക്കല്‍ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ താക്കീത് ചെയ്തിരുന്നു.
വിവാഹാഭ്യര്‍ത്ഥന തുടരെ നിരസിച്ചതിന്റെ പക വീട്ടാനായി ക്യാംപസിലെത്തി പെണ്‍കുട്ടിയുടെ കരണത്തടിക്കുകയാണ് ആല്‍ബിന്‍ ചെയ്തത്. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുക്കൂട്ടുത്തറ കവലയില്‍ വെച്ച് ആല്‍ബിനെ പിടികൂടി കൈകാര്യം ചെയ്തു. യുവാവ് ലഹരി മരുന്നിന് അടിമയാണെന്നുള്ള വിവരങ്ങളുമുണ്ട്. കിഴക്കന്‍ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളില്‍ സജീവ പങ്കാളിയാണ് ഇയാളെന്നു സൂചനയുള്ളതായി പൊലീസ് പറഞ്ഞു.
from mangalam.com http://bit.ly/2Y8c8li
via IFTTT
No comments:
Post a Comment