ചുറ്റികകൊണ്ട് ഇടിച്ചാലും പൊട്ടാത്ത മുട്ട, ഇഷ്ടികപോലെ ജ്യൂസ്; ഇതാണ് സിയാച്ചിനിലെ പട്ടാളക്കാരുടെ അവസ്ഥ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 8, 2019

ചുറ്റികകൊണ്ട് ഇടിച്ചാലും പൊട്ടാത്ത മുട്ട, ഇഷ്ടികപോലെ ജ്യൂസ്; ഇതാണ് സിയാച്ചിനിലെ പട്ടാളക്കാരുടെ അവസ്ഥ

ന്യൂഡൽഹി: മനുഷ്യന് എത്രത്തോളം തണുപ്പ് സഹിക്കാൻ കഴിയും? സമുദ്രനിരപ്പിൽനിന്ന് അയ്യായിരത്തിലധികം മീറ്റർ ഉയരത്തിൽ, മൈനസ് 40-70 ഡിഗ്രിയോളം വരുന്ന, അസ്ഥിയുറയുന്ന തണുപ്പിൽ കഴിയേണ്ടിവരുന്ന പട്ടാളക്കാരുടെ അവസ്ഥ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? കുടിവെള്ളം പോലും തണുത്തുറയുന്ന സിയാച്ചിനിൽ ജീവിക്കുന്നഇന്ത്യൻ സൈന്യത്തിലെ ഗൂർഖാ സൈനികരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടുത്ത തണുപ്പിൽ സൈന്യത്തിന്റെ ക്യാമ്പിൽ അനുഭവിക്കുന്ന പ്രതിസന്ധികൾ വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തണുത്തുറഞ്ഞ് കട്ടയായ അവസ്ഥയിലാണ് പാക്ക് ചെയ്ത ജ്യൂസ്,മുട്ട, പച്ചക്കറികൾ തുടങ്ങിയവയെല്ലാം. ചുറ്റിക ഉപയോഗിച്ച് ഇടിച്ചാലും പൊട്ടാത്ത രീതിയിൽ മുട്ടകൾ തണുത്തുറഞ്ഞു. ജ്യൂസ് ആകട്ടെ ഇഷ്ടിക പോലെ ഉറഞ്ഞ് കട്ടിയായ അവസ്ഥയിലും. ചുറ്റികയുപയോഗിച്ച് ഇടിക്കുന്നുണ്ടെങ്കിലും പൊട്ടിക്കാനാവാത്തത്ര ഉറപ്പാണ് അതിന്. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും അസാധാരണമായ വിധത്തിൽ ഉറഞ്ഞ് കട്ടിയായ അവസ്ഥയിലാണ്. ചുറ്റിക കൊണ്ട് ഇടിച്ചിട്ടും തക്കാളിക്ക് ഒരു കുലുക്കവുമില്ല. അന്തരീക്ഷ താപനില മൈനസ് 70 ഡിഗ്രിവരെ ആവാറുണ്ടെന്നും ഇവിടത്തെ ജീവിതം നരകതുല്യമാണെന്നും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന പട്ടാളക്കാരിലൊരാൾ പറയുന്നു. വിവിധ ദേശീയ മാധ്യമങ്ങളാണ് വീഡിയോ അടക്കമുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഹിമാലയത്തിലെ കിഴക്കൻ കാരക്കോണം മേഖലയിലുള്ള പർവ്വതശിഖരമാണ് സിയാച്ചിൻ.ഇവിടെ 5,000 മുതൽ 6,400 വരെ ഉയരമുള്ള ഇടങ്ങളിൽ ഇന്ത്യൻ പട്ടാളത്തിന് സൈനിക പോസ്റ്റുകളുണ്ട്. Content Highlights:Soldiers at Siachen, break eggs with hammer, Indian Army


from mathrubhumi.latestnews.rssfeed http://bit.ly/2QUwqMk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages