ജമാലുദ്ദീന് നാടിന്റെ യാത്രാമൊഴി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 8, 2019

ജമാലുദ്ദീന് നാടിന്റെ യാത്രാമൊഴി

തൃപ്രയാർ: ദുബായിൽ ബസപകടത്തിൽ മരിച്ച തളിക്കുളം കൈതയ്ക്കൽ അറയ്ക്കവീട്ടിൽ ജമാലുദ്ദീന് നാട് വിടനൽകി. ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് ജമാലിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. തളിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊതുദർശനത്തിന് വെച്ചശേഷം വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നൂറുകണക്കിനുപേർ ജമാലുദ്ദീന് അന്ത്യാഞ്ജലിയർപ്പിച്ചു. നിയുക്ത എം.പി. ടി.എൻ. പ്രതാപൻ, ഗീതാ ഗോപി എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഏരിയാ സെക്രട്ടറി പി.എം. അഹമ്മദ്, ആർ.എം.പി.ഐ. സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ് എന്നിവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം നടന്നത്. തുടർന്ന് എസ്.എൻ.കെ.എൽ.പി. സ്കൂളിൽ നടന്ന അനുശോചനയോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷയായി. ഗീതാ ഗോപി എം.എൽ.എ., പി.എം. അഹമ്മദ്, പി.ഐ. ഷൗക്കത്തലി, കെ.ആർ. സീത, എം.കെ. ബാബു, സജ്ന പർവിൻ, പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി എ.സി. ആനന്ദൻ, ദല പ്രതിനിധി റഷീദ് എന്നിവർ പ്രസംഗിച്ചു. തളിക്കുളം ഗ്രാമപ്പഞ്ചായത്ത് മുൻ അംഗമായ ജമാലുദ്ദീൻ സി.പി.എം. പ്രവർത്തകനായിരുന്നു. ദുബായിൽ ദല സാംസ്കാരികസംഘടനയുടെ പ്രവർത്തകനായിരുന്നു. Content Highlights:dubai bus accident jamaludeen thrissur native,thalikulam


from mathrubhumi.latestnews.rssfeed http://bit.ly/2IztUY6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages