തൃശ്ശൂർ: ഭാര്യ ജീവിച്ചിരിക്കേ സർക്കാർ ജീവനക്കാരന് രണ്ടാം വിവാഹം പാടില്ലെന്ന് ഉത്തരവ്. ഒരേസമയം ഒന്നിൽക്കൂടുതൽ വിവാഹബന്ധത്തിൽ ഏർപ്പെടുന്നത് ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് ഉത്തരവിൽ പറയുന്നു. പൊതുമരാമത്ത് വകുപ്പാണ് രണ്ടാം വിവാഹത്തിനുള്ള എറണാകുളം സ്വദേശിയുടെ അപേക്ഷ തള്ളി ഉത്തരവിറക്കിയത്. ആദ്യ ഭാര്യ ജീവിച്ചിരിക്കേ നിയമപ്രകാരം വേർപിരിയാതെ മുസ്ലിം വ്യക്തിനിയമമനുസരിച്ച് രണ്ടാംവിവാഹത്തിനായാണ് പൊതുമരാമത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ അപേക്ഷ നൽകിയത്. ഇത് പരിശോധിച്ചാണ് വകുപ്പ് ഭരണവിഭാഗം ഉത്തരവിറക്കിയിരിക്കുന്നത്. ഒരു സർക്കാർജീവനക്കാരൻ ഔദ്യോഗിക ജീവിതത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും അച്ചടക്കവും വിശ്വാസ്യതയും ധാർമികതയും പുലർത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് നിയമനിർമാണസഭ ചട്ടങ്ങൾ രൂപംനൽകിയതെന്നും ഉത്തരവിൽ പറയുന്നു. മറ്റൊരു വിവാഹം അനുവദിക്കുന്ന മുസ്ലിം വ്യക്തിനിയമം ബാധകമാണെങ്കിൽപ്പോലും 1960-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടമനുസരിച്ച് ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി തേടണം. കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ ലഭിച്ചതെന്നും ഇതു പരിശോധിച്ച്, ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടമനുസരിച്ചാണ് ഉത്തരവിറക്കിയതെന്നും പൊതുമരാമത്ത് അണ്ടർ സെക്രട്ടറി എൽ.പി. പ്രീതാകുമാരി മാതൃഭൂമിയോട് പറഞ്ഞു. Content Highlights:government employee cant do second marriage when his first wife alive
from mathrubhumi.latestnews.rssfeed http://bit.ly/2WtaCbN
via
IFTTT
No comments:
Post a Comment