കോട്ടയം: നിർദിഷ്ട എരുമേലി വിമാനത്താവളത്തിന് ഉദ്ദേശിച്ചിരുന്ന 2260 ഏക്കർ ഭൂമി വിട്ടുകൊടുക്കാനില്ലന്ന് ബിലീവേഴ്സ് ചർച്ച് വ്യക്തമാക്കിയതോടെ പദ്ധതിക്ക് മുന്നിൽ അനിശ്ചിതത്വം. ഹാരിസൺ വിറ്റ ഭൂമി എന്ന നിലയിൽ ഇവിടത്തെ സ്ഥലത്തിന്റെ അവകാശം സ്ഥാപിച്ചുകിട്ടാൻ സർക്കാർ സിവിൽ കോടതിയെ സമീപിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ശബരിമലയെ തകർക്കാനാണ് വിമാനത്താവളം എന്ന ആരോപണം ഉയർന്നതോടെ സഭ ഭൂമി നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചർച്ചിനാണെന്ന് ഹാരിസൺ വ്യക്തമാക്കിയ സാഹചര്യത്തിൽ അവർ ഭൂമി വിൽക്കാതെ പദ്ധതിക്ക് ഉപയോഗിക്കാനാവില്ല. ഭൂമി സർക്കാർ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുത്താൽ നിയമനടപടികൾ ഉണ്ടാകാം. നിലവിൽ ഭൂമിയുടെ അവകാശം ഉറപ്പിക്കാൻ ബിലീവേഴ്സ് ചർച്ച് നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിലും തീർപ്പ് വരേണ്ടിവരും. പ്രയോജനപ്പെടുമോ 500 മുതൽ 700 ഏക്കർവരെ ഭൂമിയാണ് വിമാനത്താവളത്തിന് വേണ്ടത്. സാധ്യതാ പഠനം നടത്തിയ ഏജൻസികൾ പദ്ധതി ലാഭകരമാകും എന്നാണ് വിലയിരുത്തിയത്. മാസപൂജാസമയത്തും തീർഥാടനകാലത്തും വിഷു, ഒാണം ഉത്സവകാലത്തും വിമാനത്തെ ആശ്രയിച്ച് തീർഥാടനത്തിന് വരുന്നവരെക്കൊണ്ടുതന്നെ പദ്ധതി വിജയമാകും എന്നാണ് അവർ പറഞ്ഞത്. അമേരിക്കയിലെ ലൂയി ബർഗർ കമ്പനി സാധ്യതാ പഠനം നടത്തി പദ്ധതി നടപ്പാക്കാവുന്നതാണെന്ന് ശുപാർശ നൽകിയിരുന്നു. വ്യോമയാന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പദ്ധതി പരിശോധിച്ച് അനുകൂല അഭിപ്രായം നൽകി. വിമാനത്താവള പദ്ധതിക്ക് അനുകൂലമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി സംസ്ഥാന സർക്കാരിനെയും അറിയിച്ചിരുന്നു. മുന്നിലുള്ളത് പദ്ധതി നടപ്പാക്കാൻ സാധ്യതാ പഠന റിപ്പോർട്ടിനൊപ്പം ഭൂമിയുടെ ലഭ്യതകൂടിച്ചേർത്ത് സംസ്ഥാനം കേന്ദ്രസർക്കാരിനെ സമീപിക്കണം. പരിസ്ഥിതി ആഘാതപഠനം, സാമൂഹികാഘാതപഠനം, സാമ്പത്തിക സാധ്യതാപഠനം എന്നിവ ഇനി നടക്കണം. നാവികസേന, വ്യോമസേന, വ്യോമഗതാഗത മന്ത്രാലയം, കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ അനുമതി നേടണം. content highlights:sabarimala airport, believers church
from mathrubhumi.latestnews.rssfeed http://bit.ly/2KJdgZ1
via
IFTTT
No comments:
Post a Comment