സുദൃഢം ഈ സൗഹൃദം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 11, 2019

സുദൃഢം ഈ സൗഹൃദം

തിരുവനന്തപുരം: രാഷ്ട്രീയത്തിനപ്പുറം കറകളഞ്ഞ സൗഹൃദം, മേമ്പൊടിക്ക് അല്പം വികസന ചർച്ച. ക്ളിഫ്ഹൗസിൽ പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും തമ്മിലുള്ള കൂടിക്കാഴ്ച ഇതായിരുന്നു. ബി.ജെ.പി. നേതൃത്വത്തെപ്പോലും അറിയിക്കാതെ തീർത്തും സ്വകാര്യ സന്ദർശനത്തിന് കുടുംബത്തോടൊപ്പം തിരുവനന്തപുരത്തെത്തിയ ഗഡ്കരി മുഖ്യമന്ത്രിയെ വീട്ടിലെത്തിക്കണ്ട് സൗഹൃദം പുതുക്കി. ഒരുമണിക്കൂർ ഇരുവരും ഒരുമിച്ചു ചെലവിട്ടു. അതിൽ, ദേശീയപാതാ വികസനവും മത്സ്യമേഖല, തുറമുഖവികസനം തുടങ്ങിയ കാര്യങ്ങളും ചർച്ചയായി. ഉച്ചഭക്ഷണത്തിനു ശേഷമായിരുന്നു മടക്കം. കേന്ദ്രമന്ത്രിയായി കഴിഞ്ഞ സർക്കാരിലെ അതേ വകുപ്പുതന്നെ ഏറ്റെടുത്ത ശേഷം സ്വകാര്യ സന്ദർശനത്തിന് ഗഡ്കരി തിരഞ്ഞെടുത്തതും കേരളം തന്നെ. അഞ്ചുദിവസം മുമ്പ് കോവളത്തെത്തിയ മന്ത്രി കന്യാകുമാരിയും സന്ദർശിച്ചിരുന്നു. ചൊവ്വാഴ്ച കുടുംബാംഗങ്ങളോടൊപ്പം നിയമസഭയിലെത്താനും മുഖ്യമന്ത്രിയുമായി ചർച്ചയ്ക്കും അദ്ദേഹം തയ്യാറായി. മാധ്യമങ്ങളിൽനിന്നും നേതാക്കളിൽനിന്നും അകലംപാലിച്ച് തീർത്തും സ്വകാര്യ സന്ദർശനമായിരുന്നു ഗഡ്കരിയുടേത്. മന്ത്രിയുടെ തിരക്കെല്ലാം ഒഴിവാക്കി കഴിഞ്ഞദിവസം നഗരത്തിലെ സൂപ്പർമാർക്കറ്റിലും അദ്ദേഹം എത്തിയിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനുശേഷം സെക്രട്ടേറിയറ്റിനു സമീപം സർക്കാരിന്റെ കരകൗശല വിൽപ്പനശാലയായ എസ്.എസ്.എം. ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കേരളീയ ഉത്പന്നങ്ങൾ വാങ്ങി. വൈകീട്ടോടെ മുംബൈയിലേക്കു മടങ്ങി. Content Highlights:union minister nitin gadkari meets cm pinarayi vijayan


from mathrubhumi.latestnews.rssfeed http://bit.ly/2wK04Ld
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages