ബിഹാറിൽ പാസ്വാന്റെ ലോക് ജനശക്തി പാർട്ടി പിളർന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 13, 2019

ബിഹാറിൽ പാസ്വാന്റെ ലോക് ജനശക്തി പാർട്ടി പിളർന്നു

പട്ന: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അധ്യക്ഷനായ ലോക് ജനശക്തി പാർട്ടി ബിഹാറിൽ പിളർന്നു. മുതിർന്ന നേതാവും ജനറൽ സെക്രട്ടറിയുമായ സത്യനാഥ് ശർമയും ഒരുവിഭാഗം നേതാക്കളും പാർട്ടിഭാരവാഹിത്വം രാജിവെച്ച് പുതിയ പാർട്ടിക്ക് രൂപംനൽകി. ലോക് ജനശക്തി പാർട്ടി (സെക്യുലർ)എന്നാണ് ഇതിന്റെ പേര്. പാസ്വാന് തന്റെ കുടുംബാംഗങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനുമാത്രമേ താത്പര്യമുള്ളൂവെന്നും എൽ.ജെ.പി.യിൽ അദ്ദേഹത്തിന്റെ കുടുംബവാഴ്ചയാണ് നടക്കുന്നതെന്നും ആരോപിച്ചാണ് ശർമ പാർട്ടിവിട്ടത്. എൻ.ഡി.എ.യിലെ സഖ്യകക്ഷിയായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട എൽ.ജെ.പി. ബിഹാറിൽ മത്സരിച്ച ആറുമണ്ഡലത്തിലും ജയിച്ചിരുന്നു. ഇതിലൊരാൾ പാസ്വാന്റെ മകനും രണ്ടുപേർ അനുജന്മാരുമാണ്. Content Highlights: Split in LJP, Lokjanashakty party, Paswan


from mathrubhumi.latestnews.rssfeed http://bit.ly/2X6zUB9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages