മകളുടെ വിവാഹദിവസം അച്ഛൻ തൂങ്ങിമരിച്ചനിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 9, 2019

മകളുടെ വിവാഹദിവസം അച്ഛൻ തൂങ്ങിമരിച്ചനിലയിൽ

പാരിപ്പള്ളി (കൊല്ലം) : മകളുടെ വിവാഹദിവസം രാവിലെ അച്ഛനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മരണവിവരം അറിയിക്കാതെ വിവാഹം നടത്തി.ചിറക്കര ഉളിയനാട് പ്രസാദ് ഭവനിൽ ബി.ശിവപ്രസാദി(44)നെയാണ് ഞായറാഴ്ച രാവിലെ ഏഴോടെ ചിറക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപത്തെ കുടുംബവീട്ടിൽ മരിച്ചനിലയിൽ കണ്ടത്.മകൾ നീതുവിന്റെ വിവാഹം ഞായറാഴ്ച രാവിലെ 11-ന് വിളപ്പുറം ആനന്ദവിലാസം ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്നു. രാവിലെ ആറിന്‌ വീട്ടിൽനിന്ന്‌ ബൈക്കുമായി പോയ ശിവപ്രസാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ല. അന്വേഷിച്ചിറങ്ങിയ സുഹൃത്തുക്കൾ കുടുംബവീടിനുമുന്നിൽ ബൈക്ക് ഇരിക്കുന്നതു കണ്ടു. വീട്ടിൽ കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.സാമ്പത്തികബാധ്യതയാണ് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പാരിപ്പള്ളി പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ: എസ്.ജലജ. മക്കൾ: നിധിൻ, നീതു, പ്രീജ. മരുമകൻ: ആർ.എസ്.ബിജു. ശവസംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.


from mathrubhumi.latestnews.rssfeed http://bit.ly/2ZgNtv0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages