വിശ്വാസലംഘനം: ഗൂഗിളിന്റെ പേരിൽ അന്വേഷണത്തിന് യു.എസ്. ‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 1, 2019

വിശ്വാസലംഘനം: ഗൂഗിളിന്റെ പേരിൽ അന്വേഷണത്തിന് യു.എസ്. ‌

വാഷിങ്ടൺ: വിശ്വാസലംഘനക്കുറ്റത്തിന് സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ പേരിൽ യു.എസ്. നിയമവിഭാഗം അന്വേഷണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വെബ് സെർച്ചുൾപ്പെടെയുള്ള ഗൂഗിളിന്റെ പ്രവർത്തനങ്ങൾ ഇതിനായി നിയമവിഭാഗം നിരീക്ഷിച്ചുവരുന്നതായി പേരുവെളിപ്പെടുത്താത്ത നിയമവൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. മാധ്യമം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടുചെയ്തു. ഗൂഗിൾ, ഫെയ്സ്ബുക്ക്, ആപ്പിൾ തുടങ്ങിയ വൻകിടകമ്പനികൾ വിശ്വാസലംഘനനിരോധനനിയമം ലംഘിക്കുന്നതായി ആരോപണമുയർന്നിരുന്നു. എന്നാൽ, ഗൂഗിൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. നേരത്തേ പരസ്യമേഖലയിൽ അധാർമികമത്സരം നടത്തിയതിന് ഗൂഗിളിന് യൂറോപ്യൻ യൂണിയൻ 10,000 കോടി രൂപ പിഴചുമത്തിയിരുന്നു. Content Highlights:US, Probe, Google


from mathrubhumi.latestnews.rssfeed http://bit.ly/2MpHkvb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages