പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നു വരുത്താന്‍ ശ്രമം: ജയിംസ്‌ മാത്യു എം.എല്‍.എ. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 27, 2019

പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നു വരുത്താന്‍ ശ്രമം: ജയിംസ്‌ മാത്യു എം.എല്‍.എ.

കണ്ണൂര്‍: ആന്തൂര്‍ വിഷയത്തില്‍ സി.പി.എം. സംസ്‌ഥാന സമിതിയില്‍ എം.വി. ഗോവിന്ദനെ വിമര്‍ശിച്ചിട്ടില്ലെന്ന്‌ ജയിംസ്‌ മാത്യു എം.എല്‍.എ. പ്രസ്‌താവനക്കുറിപ്പില്‍ പറഞ്ഞു.
അത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതിനും പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നു വരുത്താനും വേണ്ടിയാണെന്ന്‌ ജയിംസ്‌ മാത്യു ആരോപിച്ചു. ആന്തൂര്‍ പ്രശ്‌നത്തില്‍ പി.ജയരാജനെ തിരുത്തി സി.പി.എം. രംഗത്തെത്തിയിരുന്നു.
പി.കെ.ശ്യാമളയ്‌ക്ക്‌ വീഴ്‌ചപറ്റിയെന്നും നടപടിയുണ്ടാകുമെന്നും രാഷ്‌ട്രീയ വിശദീകരണ യോഗത്തില്‍ പറയാന്‍ പാടില്ലായിരുന്നു എന്ന്‌ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ സംസ്‌ഥാന സമിതിയോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ആന്തൂര്‍ പ്രശ്‌നത്തില്‍ എം.വി.ഗോവിന്ദന്‍ ഇടപെട്ടെന്ന ആരോപണം സംസ്‌ഥാന സമിതിയില്‍ ജയിംസ്‌ മാത്യു ഉന്നയിച്ചതായാണ്‌ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്‌.



from mangalam.com https://ift.tt/2ZTNgOU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages