ഞങ്ങളാണ് ഡോക്ടർ, നിങ്ങളല്ല; ഡോക്ടർമാരും ഫാംഡിക്കാരും തമ്മിൽ പേരിൽപ്പോര് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 4, 2019

ഞങ്ങളാണ് ഡോക്ടർ, നിങ്ങളല്ല; ഡോക്ടർമാരും ഫാംഡിക്കാരും തമ്മിൽ പേരിൽപ്പോര്

കണ്ണൂർ: ഫാംഡി കോഴ്സ് കഴിഞ്ഞ ഫാർമസിസ്റ്റുമാർക്ക് പേരിനൊപ്പം ഡോക്ടർ ചേർക്കാമെന്ന ഫാർമസി കൗൺസിലിന്റെ നിർദേശത്തെച്ചൊല്ലി വിവാദം മുറുകുന്നു. നിർദേശത്തിനെതിരേ അലോപ്പതി ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമുള്ള ഡോക്ടർമാർ മാത്രമേ പേരിനൊപ്പം ഡോക്ടർ എന്നുചേർക്കാൻ പാടുള്ളൂവെന്നാണ് ഐ.എം.എ.യുടെ നിലപാട്. ഫാർമസിരംഗത്തെ പുതിയ കോഴ്സായ ഫാംഡിയുടെ ആദ്യബാച്ച് 2018-ലാണ് പുറത്തിറങ്ങിയത്. 2019-ൽ രണ്ടാമത്തെ ബാച്ചുമിറങ്ങി. ആറുവർഷം ദൈർഘ്യമുള്ള കോഴ്സാണിത്. ഇത് പൂർത്തിയാക്കുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ പേരിനൊപ്പം ഡോക്ടർ എന്ന ചേർക്കണമെന്ന് ഫാർമസി കൗൺസിൽ വിവിധ സർവകലാശാലകളോടും പരീക്ഷാധികൃതരോടും ആവശ്യപ്പെട്ടിരുന്നു. പല സർവകലാശാലകളും അങ്ങനെ നൽകുകയും ചെയ്തു. പേരിനൊപ്പം ഡോക്ടർ എന്നുചേർക്കുകവഴി അവർ ചികിത്സാരംഗത്തേക്കും വന്നേക്കാമെന്ന് ഐ.എം.എ. ആരോപിക്കുന്നു. ഉത്തരേന്ത്യയിലും മറ്റും ചില സ്ഥലത്ത് ക്ലിനിക്കുകൾ തുടങ്ങാനുള്ള ശ്രമവും ഫാംഡിക്കാർ തുടങ്ങിയിട്ടുണ്ടെന്നും അവർ പറയുന്നു. ഫാർമസി കൗൺസിലിന് അവകാശമില്ല ആരാണ് ഡോക്ടർ എന്നും ആർക്കാണ് ഡോക്ടർ എന്നുവെക്കാനുള്ള അവകാശമെന്നും വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ ഒരു സ്വതന്ത്രബോഡിയാണ്. എക്സിക്യുട്ടീവ് ഓർഡർകൊണ്ട് പേരിനൊപ്പം ചേർക്കാവുന്നതല്ല മെഡിക്കൽ കൗൺസിൽ അനുവദിക്കുന്ന ഡോക്ടർ ബിരുദം. ഗവേഷണഫലമായി ലഭിക്കുന്ന ഡോക്ടറേറ്റ് ചേർക്കുന്നതിൽ എതിർപ്പില്ല. പക്ഷേ, ഗവേഷണത്തിന്റെ ഭാഗമായാണോ ഡോക്ടർ വെക്കുന്നതെന്ന് ഫാർമസി കൗൺസിലും ഫാംഡിക്കാരുമാണ് പറയേണ്ടത് -ഡോ. ആർ.വി. അശോകൻ, ഐ.എം.എ. ദേശീയ സെക്രട്ടറി ജനറൽ ചികിത്സിക്കാനല്ല ഫാംഡി കോഴ്സ് കഴിഞ്ഞവർക്ക് രജിസ്ട്രേഷൻ കൊടുക്കുമ്പോൾ പേരിനൊപ്പം ഡോക്ടർ എന്നുകൂടി വെക്കുന്നുണ്ട്. അത് ചികിത്സിക്കാനൊന്നുമല്ല. മറ്റുചിലരാജ്യങ്ങളിലും ഇങ്ങനെ തന്നെയാണ് -ഒ.സി. നവീൻചന്ദ്, സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ് content highlights:pharm d, mbbs


from mathrubhumi.latestnews.rssfeed http://bit.ly/2wyqsrl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages